രണ്ടു സൈനികരെ കൊലപ്പെടുത്തുകയും അവരുടെ മൃതദേഹങ്ങൾ വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാന്റെ നടപടിക്കെതിരെ ഇന്ത്യ ശക്തമായ തിരിച്ചടി തുടങ്ങി. പാക്കിസ്ഥാന്റെ നടപടിക്ക് തക്ക തിരിച്ചടി നൽകാൻ കേന്ദ്ര സർക്കാർ സൈന്യത്തിന് നിർദേശം നൽകിയതിനു പിന്നാലെയാണ് ഇന്ത്യയുടെ ആക്രമണം.സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ പാക്കിസ്ഥാന്റെ നടപടി നിന്ദ്യവും മനുഷ്യത്വരഹിതവുമാണെന്ന് കേന്ദ്ര സർക്കാര്‍ വ്യക്തമാക്കിയിരുന്നു.


