ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാ അദ്ധ്യക്ഷന്‍ എം.വെങ്കയ്യ നായിഡു തള്ളി.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഏഴ് പ്രതിപക്ഷ കക്ഷികളിലെ 71 എം.പിമാരായിരുന്നു നോട്ടീസില്‍ ഒപ്പുവെച്ചിരുന്നത്. രാജ്യത്തിെന്റ ചരിത്രത്തില്‍ ആദ്യമായാണ് ചീഫ് ജസ്റ്റിസിനെതിരെ കുറ്റവിചാരണ നോട്ടീസ് നല്‍കുന്നത്.
ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയ സാഹചര്യത്തിലാണ് കുറ്റവിചാരണ നോട്ട്ീസ് നല്‍കിയത്.

