വിശന്നിട്ടാ… മുതലാളി…: ഗോഡൗണില്‍ കയറി കാട്ടാന: തിന്ന് തീര്‍ത്തത് 400 കിലോ അരി

വിശന്നിട്ടാ... മുതലാളി...: ഗോഡൗണില്‍ കയറി കാട്ടാന: തിന്ന് തീര്‍ത്തത് 400 കിലോ അരി

ഞെട്ടിപ്പിക്കുന്ന പല സംഭവങ്ങളും ഏറെ ശ്രദ്ധ നേടാറുണ്ട്. ഇത്തരം കാര്യങ്ങള്‍ അറിയാന്‍ ആളുകള്‍ ഭയങ്കര തത്പരരുമാണ്.

ഇത്തരത്തില്‍ കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്ന് പുറത്ത് വന്ന ഒരു വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ ചര്‍ച്ചാ വിഷയം. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ അനുഗട്ട ഗ്രാമത്തിലെ അഗ്രികള്‍ച്ചര്‍ പ്രൊഡയൂസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാര്‍ കഴിഞ്ഞ ആഴ്ച ഒരു കാഴ്ച കണ്ട് അമ്ബരന്നിരിക്കുകയാണ്. ഒു സുപ്രഭാത്തില്‍ ഗോഡൗണില്‍ എത്തിയ ജീവനക്കാര്‍ കണ്ടത് നിറച്ച്‌ വച്ച അരിച്ചാക്കുകള്‍ കാലിയായി കിടക്കുന്നതാണ്.

ഗ്രാമത്തിലുള്ളവര്‍ക്ക് വിതരണം ചെയ്യുന്നതിനായി തൊട്ടു മുന്‍പിലത്തെ ദിവസം എത്തിച്ചതായിരുന്നു ഈ അരിച്ചാക്കുകള്‍. എന്നാല്‍ അധികം വൈകാതെ തന്നെ കാണാതായ അരി എവിടെ പോയെന്ന് അറിയാനായി ഉടനെ തന്നെ ജീവനക്കാള്‍ സിസിടിവി പരിശോധിച്ചു. അരി തിന്നത് മറ്റാരുമല്ല, ഒരു കാട്ടാന ആയിരുന്നു. വിശന്നെത്തിയ കാട്ടാന ഗോഡൗണിന്റെ മുന്നിലത്തെയും പുറകിലത്തെയും വാതിലുകള്‍ തകര്‍ത്താണ് ഗോഡൗണിന് ഉള്ളില്‍ കയറിയത്. തുടര്‍ന്ന് നിറച്ച്‌ വച്ച അരിച്ചാക്കുകള്‍ എടുത്തുകൊണ്ട് പോയി അരി തിന്നു തീര്‍ത്തു. ചാക്കിലുണ്ടായിരുന്ന ഏകദേശം നാല് ക്വിന്റല്‍ അരിയാണ് ആന തിന്ന് തീര്‍ത്ത് സ്ഥലം വിട്ടത് എന്നാണ് ജീവനക്കാര്‍ വെളുപ്പെടുത്തിയത്.

രാവിലെ 4.15 ഓട് കൂടിയാണ് ആന വന്ന് അരി തിന്നിട്ട് പോയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തെളിയുന്നത്. സംഭവം അറിഞ്ഞതോടെ പ്രാദേശിക അധികാരികളും ഫോറസ്റ്റ് അധികൃതരും സ്ഥലത്തെത്തി ഗോഡൗണ്‍ പരിശോധിച്ച്‌ വേണ്ട നടപടികള്‍ സ്വീകരിച്ചു. 2022 ല്‍ ഇതിന് സമാനമായി കാട്ടാന അരി തിന്നിട്ട് പോയിരുന്നു. രണ്ടും ചെയ്തത് ഒരു ആന തന്നെയാണെന്നാണ് നാട്ടുകാര്‍ അഭിപ്രായപ്പെടുന്നത്.

prp

Leave a Reply

*