എച്ച്‌ആര്‍ഡിഎസിന്റെ ആര്‍എസ്‌എസ്‌ ബന്ധം സ്ഥിരീകരിച്ച്‌ സെക്രട്ടറി; സ്വപ്‌നയെ സംരക്ഷിക്കും

പാലക്കാട് > എച്ച്‌ആര്‍ഡിഎസിന്റെ ആര്‍എസ്‌എസ് ബന്ധം സ്ഥിരീകരിച്ച്‌ സെക്രട്ടറി അജി കൃഷ്ണന്‍. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ സംരക്ഷിക്കുമെന്നും അജി സ്വകാര്യ ചാനലില്‍ പറഞ്ഞു.

ആര്‍എസ്‌എസ് മോശം സംഘടനയാണോ എന്നും അജി കൃഷ്ണന്‍ ന്യായീകരിച്ചു.

സ്ഥാപനത്തിലെ ജീവനക്കാരി എന്ന നിലയിലും ഇരയെന്ന നിലയിലും സ്വപ്നയെ സംരക്ഷിക്കാന് സൗകര്യങ്ങള് നല്കുമെന്ന് എച്ച്‌ആര്‍ഡിഎസ് വ്യക്തമാക്കി. എച്ച്‌ആര്ഡിഎസ് ഇടപ്പെട്ടാണ് സ്വപ്നയുടെ സുരക്ഷയ്ക്കായി ഡല്ഹിയില് നിന്നുള്ള രണ്ട് സുരക്ഷാ ജീവനക്കാരെ നിയമിച്ചത്. സംഘപരിവാറെന്ന് ആക്ഷേപിക്കുന്നവരോട് ആര്‌എസ്‌എസ് ബന്ധം മോശം കാര്യമാണോ എന്നാണ് അജി കൃഷ്ണന്റെ മറുചോദ്യം.

രാജ്യദ്രോഹക്കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും പി എസ് സരിത്തിനും വാര്‍ത്താസമ്മേളനത്തിന് ഉള്‍പ്പെടെ എല്ലാ സൗകര്യവും ചെയ്യുന്നത് എച്ച്‌ആര്‍ഡിഎസാണ്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സ്ഥാപനമാണ് എച്ച്‌ആര്‍ഡിഎസ്. ഇവിടുത്തെ ജോലിക്കാരാണ് സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍. ഇവര്‍ വാര്‍ത്താസമ്മേളനം നടത്താന്‍ ഉപയോഗിക്കുന്നത് പാലക്കാട് ചന്ദ്രനഗറിലെ ഓഫീസാണ്. വ്യക്തിപരമായ കാര്യങ്ങളും കോടതിയിലെ രഹസ്യമൊഴി സംബന്ധിച്ചും പറയാനാണ് സ്വപ്ന അഞ്ച് തവണ ഇവിടെ വാര്‍ത്താസമ്മേളനം വിളിച്ചത്.

കുടുംബശ്രീകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സാമ്ബത്തിക സഹായത്തിന്റെ ഒരു വിഹിതമാണ് എച്ച്‌ആര്‍ഡിഎസിന് നല്‍കുന്നത്. ആ സ്ഥാപനത്തെയാണ് സംസ്ഥാന സര്‍ക്കാരിനെതിരായ പ്രചാരണത്തിന് ഉപയോഗിക്കുന്നത്.

പൂര്‍ണമായും ആര്‍എസ്‌എസ് നിയന്ത്രണത്തിലുള്ള സ്ഥാപനം കേന്ദ്ര സര്‍ക്കാരിന്റെ പണം ഉപയോഗിച്ച്‌ രാജ്യദ്രോഹക്കേസിലെ പ്രതികള്‍ക്ക് ചെല്ലും ചെലവും കൊടുക്കുന്നത് ആരും ചോദ്യം ചെയ്യുന്നില്ല. മുഖ്യധാരാ മാധ്യമങ്ങളും ഇത് കണ്ടമട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഐടി വകുപ്പിന് കീഴിലുള്ള സ്പേസ് പാര്‍ക്കില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് എന്ന കണ്‍സള്‍ട്ടന്‍സിക്ക് വേണ്ടി സ്വപ്ന ജോലി ചെയ്തതില്‍ മാസങ്ങളോളം ഇതേ മാധ്യമങ്ങള്‍ ചര്‍ച്ച നടത്തി. ഇത് മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നു.

prp

Leave a Reply

*