അറസ്റ്റില്‍ ഭയം; മുന്‍‌കൂര്‍ ജാമ്യാപേക്ഷയുമായി ഷാജ് കിരണ്‍ ഹൈക്കോടതിയില്‍

സ്വപ്നാസുരേഷുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കസില്‍ ജയ്ഹിന്ദ് ചാനല്‍ മുന്‍ റിപ്പോര്‍ട്ടര്‍ ഷാജ് കിരണ്‍ മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.

അറസ്റ്റ് സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ഷാജിന്‍്റെ സുഹൃത്ത് ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

തങ്ങള്‍ നിരപരാധികളാണെന്നും ചിലര്‍ ഗൂഢാലോചന നടത്തി തങ്ങളെ കുടുക്കുകയായിരുന്നുവെന്നുമാണ് ഇരുവരുടെയും വാദം. ഗൂഢാലോചനക്കാര്‍ക്ക് രാഷ്ട്രീയ താത്പര്യങ്ങളാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. താന്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായും ഷാജ് കിരണിന്‍്റെ ജാമ്യാപേക്ഷയിലുണ്ട്.

സ്വപ്നയുമായി തങ്ങള്‍ നടത്തിയ സൗഹൃദ സംഭാഷണത്തിന്‍്റെ ഓഡിയോ ഫയലില്‍ കൃത്രിമത്വം വരുത്തി ചിലര്‍ ഉപയോഗിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തങ്ങള്‍ ഇതിനകം തന്നെ
സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.പോലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും, മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

രഹസ്യമൊഴി പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട് ഷാജ് കിരണ്‍ തന്നെ സമീപിച്ചുവെന്ന് സ്വപ്ന ആരോപിച്ചിരുന്നു. രഹസ്യമൊഴിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന പോലീസ് സംഘം ഷാജ് കിരണിനെതിരെയും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അന്വേഷണ സംഘത്തിന് മുമ്ബാകെ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഷാജും സുഹൃത്ത് ഇബ്രാഹിമും തമിഴ്നാട്ടിലേക്ക് കടന്നു. തമിഴ്നാട്ടില്‍ ഒളിവിലിരുന്നാണ് ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തിരിക്കുന്നത്. പി സി ജോര്‍ജും , സ്വപ്നയും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് എതിരെ നടത്തിയ ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് ചാനലിന്‍്റെ മുന്‍ റിപ്പോര്‍ട്ടറായ ഷാജ് കിരണിനും പങ്കുണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്.

prp

Leave a Reply

*