മികച്ച ഇന്ധനക്ഷമതയുമായി ഹോണ്ട സിറ്റിയുടെ പുതിയ മോഡല്‍; മാര്‍ച്ച്‌ 16-ന് നിരത്തുകളിലേക്ക്

ഹോണ്ട സിറ്റിയുടെ ഏറ്റവും പുതിയ മോഡല്‍ നിരത്തുകളിലെത്തുകയാണ്. പുതിയ മോഡല്‍ മാര്‍ച്ച്‌ 16-ന് അവതരിപ്പിക്കും. ഡിസൈനും എന്‍ജിനും പുതുക്കിയെത്തുന്ന മോഡലില്‍ സൗന്ദര്യം തന്നെയാണ് ഇത്തവണയും സിറ്റി പ്രാധാന്യം നല്‍കുന്നത്.

മികച്ച ഇന്ധനക്ഷമത ഉറപ്പിക്കുന്നതിനായി മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവുമായാണ് സിറ്റി എത്തുക. എക്സ്റ്റീരിയറിലെ പുതിയ ഡിസൈന്‍ ശൈലികള്‍, ഇന്റീരിയറില്‍ വരുത്തുന്ന പ്രീമിയം സൗകര്യങ്ങളെല്ലാം ചേര്‍ന്ന് പുതുതലമുറ സിറ്റി ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് പ്രതീക്ഷ.

ഹോണ്ടയുടെ പ്രീമിയം സെഡാന്‍ മോഡലായ സിവിക്കിന് സമാനമാണ് മുന്‍വശം. ഫ്രണ്ട് ബംമ്ബര്‍, ഗ്രില്ല് എന്നിവയുടെ ഡിസൈനില്‍ മാറ്റമുണ്ട്. എല്‍.ഇ.ഡി ഹെഡ്‌ലാമ്ബ്, എല്‍.ഇ.ഡി ഡേടൈം റണ്ണിങ് ലൈറ്റ്, എല്‍.ഇ.ഡി ഫോഗ് ലാമ്ബ്, ഹണി കോംമ്ബ് ഡിസൈനുള്ള വലിയ എയര്‍ഡാം എന്നിവ മുന്‍വശത്തെ അലങ്കരിക്കുന്നു.

1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ തന്നെയാണ് സിറ്റി എത്തുന്നത്. സിറ്റിയില്‍ 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും സ്ഥാനം പിടിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ എന്‍ജിന്‍ 120 ബിഎച്ച്‌പി പവറും 173 എന്‍എം ടോര്‍ക്കുമേകുമെന്നാണ് വിവരം. സിവിടിയാണ് ട്രാന്‍സ്മിഷന്‍. ഈ വാഹനത്തിന് 23.8 കിലോമീറ്ററാണ് കമ്ബനി ഉറപ്പുനല്‍കുന്ന ഇന്ധനക്ഷമത.

prp

Leave a Reply

*