‘ആരോമലേ…’ എന്നു തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന് ആണ്. ജോവി ജോര്‍ജ് സുജോ സംഗീതം നല്കിയ ഗാനം ഹേഷാം അബ്ദുള്‍ വഹാബ് പാടിയിരിക്കുന്നു. ശിവ പാര്‍വതി ഫിലിംസിന്റെ ബാനറില്‍ കലഞ്ഞൂര്‍ ശശികുമാര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
വിഷ്ണു വിനയ്, സായ്കുമാര്, ശിവകാമി, അപര്‍ണ, ലിയോണ ലിഷോയ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് വിഷ്ണു ഗോവിന്ദനും അനൂപും ചേര്‍ന്നാണ്. രതീഷാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത. ജോവി ജോര്‍ജ് സുജോ സംഗീതവും അഭിലാഷ് വിശ്വനാഥ് എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു.

