കശ്മീരിലും ഹിമാചലിലും മിന്നല്‍ പ്രളയം; 16 മരണം; 21 പേരെ കാണാതായി: ഇരു സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു

ഷിംല/ ജമ്മു: കശ്മീരിലും ഹിമാചല്‍പ്രദേശിലും കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ പെട്ട് 16 പേര്‍ മരിച്ചു. 21 പേരെ കാണാതായതായി റിപ്പോര്‍ട്ട്. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു. ഹിമാചലിലും ജമ്മുവിലും കനത്ത മഴ തുടരുകയാണ്.

ഹിമാചലില്‍ മണ്ണിടിഞ്ഞ് മിക്ക റോഡുകളും തകര്‍ന്ന നിലയിലാമ്. ഹിമാചലില്‍ നിന്നും ഒമ്ബത് പേരുടെ മൃതദേഹം കണ്ടെത്തി. ഉദയ്പുരില്‍ 7 പേരും ചമ്ബയില്‍ 2 പേരും ആണ് മരിച്ചത്. ചുരുങ്ങിയത് 7 പേരെ കാണാതായി. കുളു ജില്ലയിലാണ നാലു പേരെ കാണാതായത്. ഇവരില്‍ ഡല്‍ഹിയില്‍ നിന്നുള്ള വിനോദസഞ്ചാരിയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനും പെടുന്നു.

ജമ്മുവിലെ കിഷ്ത്‌വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തെയാണ് പ്രളയം തകര്‍ത്തത്. പുലര്‍ച്ചെ നാലരയോടെയുണ്ടായ പ്രളയത്തില്‍ ഒഴുകിപ്പോയ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി. 14 പേരെ കാണാതായെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാല്‍ മുപ്പതോളം പേരെ കാണാനില്ലെന്നാണ് സൂചന. ലഡാക്കിലെ കാര്‍ഗിലില്‍ രണ്ടിടത്ത് കനത്ത പേമാരിയുണ്ടായി.

prp

Leave a Reply

*