കനത്തമഴ: കുട്ടനാട്ടിലും കോട്ടയത്തും ജലനിരപ്പ് ഉയരുന്നു

ആലപ്പുഴ: കുട്ടനാട്ടിലും കോട്ടയത്തും കനത്ത മഴ തുടരുകയാണ്. ഇടയ്ക്ക് മഴ ശമിച്ചെങ്കിലും വീണ്ടും മഴ പേമാരി പോലെ അനുഭവപ്പെട്ടു. ജലനിരപ്പ് ഉയരുമെന്ന ആശങ്കയിലാണ്. കൈനകരി മേഖലയില്‍ വീടുകളിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞദിവസം കുട്ടനാട്ടിലെ ജലനിരപ്പ് കുറഞ്ഞുവരികയായിരുന്നു.അതേസമയം, കുട്ടനാട്ടുകാര്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കും. ബോട്ടുകള്‍ വഴി ആവശ്യസാധനങ്ങളും എത്തിക്കുന്നുണ്ട്. ക്യാമ്പുകളിലേക്ക് പാചകവാതകങ്ങളും കുടിവെള്ളവും എത്തിക്കും. മെഡിക്കല്‍ സംഘം 12 ബോട്ടുകളിലായി ഇന്ന് കുട്ടനാട്ടില്‍ രോഗികള്‍ക്ക് ആശ്വാസമായെത്തും. ആംബുലന്‍സ് ബോട്ട് അടക്കമുള്ള സൗകര്യവും ഇതിനൊപ്പമുണ്ടാകും. ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് ബോട്ടുകളിലുണ്ടാവുക.

കുട്ടനാട് താലൂക്കിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധിയാണ്. കുട്ടനാട്ടിലെ ദുരിതബാധിതര്‍ക്ക് നല്‍കിയ കേന്ദ്രത്തി നഷ്ടപരിഹാരത്തുക കുറവാണെന്ന് മന്ത്രി ജി.സുധാകരന്‍ ആരോപിച്ചു. ദുരിതബാധിതര്‍ക്ക് സംസ്ഥാനം ആവശ്യമായ നഷ്ടപരിഹാരം നല്‍കും. കുട്ടനാട് പാക്കേജ് പരാജയപ്പെടുത്തിയത് യുഡിഎഫാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

prp

Related posts

Leave a Reply

*