മുടികൊഴിച്ചില്‍ അലട്ടുന്നുവോ?പരിഹാരം ഉടന്‍..

കറുത്ത്  ഇടതൂര്‍ന്ന തലമുടി  സൗന്ദര്യത്തിന്‍റെ പ്രധാന ഭാഗമാണ്.  ഇത്  ഓരോ വ്യക്തിയുടെയും  ആത്മവിശ്വാസത്തെ  വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. തിളക്കമുള്ള ഇടതൂര്‍ന്ന തലമുടിക്ക് പ്രത്യേക പരിചരണം ആവശ്യമാണ്.

തലമുടിയുടെ ആരോഗ്യത്തിന്  ചില പ്രകൃതിദത്ത നിര്‍ദ്ദേശങ്ങള്‍ നോക്കാം .

ആരോഗ്യമുള്ള തലമുടിക്കായി  ഭക്ഷണ രീതികളിലാണ്  ആദ്യം  മാറ്റം വരുത്തേണ്ടത്. അമിതമായി കാപ്പി കുടിക്കുക, മദ്യപാനം, മാനസിക സമ്മര്‍ദ്ദം, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ തലമുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍,തേന്‍, ധാന്യങ്ങള്‍, പാല്‍ തുടങ്ങിയവ ധാരാളമായി കഴിക്കുക. അമിതമായ കൊഴുപ്പടങ്ങിയ ആഹാരസാധനങ്ങള്‍ കഴിവതും ഉപേക്ഷിക്കുക. മത്സ്യം, സോയാബീന്‍ എന്നിവ കഴിക്കുന്നതും വളരെ ഫലപ്രദമാണ്.

തലയിൽ എണ്ണയിട്ട് നല്ലതുപോലെ മസാജ് ചെയ്യുന്നതു മുടിയുടെ ആരോഗ്യത്തിനു വളരെ ഉത്തമമാണ്. ഇത്  മുടിയിഴകളിലേക്കുള്ള രക്തയോട്ടം വര്‍ധിക്കുകയും അങ്ങനെ മുടി കൊഴിഞ്ഞുപോകുന്ന പ്രശ്നം  ഇല്ലാതാകുകയും ചെയ്യും.

എണ്ണമയമുള്ള തലമുടി വൃത്തിയാക്കുന്നതിന് നാരങ്ങാ നീര് തലമുടിയില്‍ തേച്ച് 10-15 മിനിട്ടിന് ശേഷം കഴുകിക്കളയുക.  വരണ്ട തലമുടിയുള്ളവര്‍ ഒലീവെണ്ണ ഉപയോഗിച്ച് തലമുടി മസാജ് ചെയ്യുന്നത് നല്ലതാണ്. തലമുടിയെ പോഷിപ്പിക്കുകയും വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് ഇത് സഹായകമാണ്.

മുട്ടയുടെ മഞ്ഞക്കരുവും വിനാഗിരിയും ഏതെങ്കിലും ഹെയര്‍ ഓയിലും ചേര്‍ത്ത മിശ്രിതം തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച ശേഷം പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകികളയുക. ഇത് ഏത് തലമുടിക്ക് തിളക്കവും ആരോഗ്യവും പ്രദാനം ചെയ്യും.

 

prp

Related posts

Leave a Reply

*