‘തനിക്ക് സ്വാതന്ത്ര്യം ലഭിച്ചു, പോപ്പുലര്‍ ഫ്രണ്ടിന് നന്ദി’: ഹാദിയ

കോഴിക്കോട്: സുപ്രീംകോടതി വിധിയിലൂടെ തനിക്ക് സ്വാതന്ത്ര്യം ലഭിച്ചെന്ന് ഹാദിയ. തന്‍റെ  വിവാഹം ചര്‍ച്ചയായത് മതംമാറിയത് കൊണ്ടാണെന്നും പോപ്പുലര്‍ ഫ്രണ്ടാണ് എല്ലാ സഹായങ്ങളും നല്‍കിയതെന്നും ഹാദിയ പറഞ്ഞു. കോഴിക്കോട്​ പോപ്പുലര്‍ ഫ്രണ്ട്​ നേതാവ്​ പി. അബ്ബൂബക്കറിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു ഹാദിയയും ഷെഫിന്‍ ജഹാനും.

പ്രായപൂര്‍ത്തിയായ തങ്ങള്‍ക്ക്​ സ്വന്തം തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്​. മറ്റു സംഘടനകളും സഹായങ്ങള്‍ നല്‍കയിട്ടുണ്ടെങ്കിലും അവകാശ സംരക്ഷണത്തിനായി നിയമ പോരാട്ടത്തിന്​ കൂടെ നിന്നത്​ പോപ്പുലര്‍ ഫ്രണ്ടാണ് എന്ന്​ ഷെഫിന്‍ ജഹാന്‍ വ്യക്​തമാക്കി.

രാത്രി വളരെ വൈകിയാണ്​ നാട്ടി​ലെത്തിയത്​. മൂന്നു ദിവ​സത്തെ അവധി മാത്രമേയുള്ളൂ. സുഹൃത്തുക്കളേയും മാതാപിതാക്കളെയും കാണേണ്ടതുണ്ട്​. അവധി കഴിഞ്ഞ്​ പോകുന്നതിന്​ മുമ്പ്​ മാധ്യമങ്ങളോട്​ വിശദമായി സംസാരിക്കു​മെന്നും  ഇരുവരും വ്യക്തമാക്കി.

 

 

prp

Related posts

Leave a Reply

*