ഗു​ര്‍​മീ​ത് സിം​ഗി​ന് ജാ​മ്യം

പ​ഞ്ച​കു​ല: ദേ​ര സ​ച്ച സൗ​ദ ത​ല​വ​ന്‍ ഗു​ര്‍​മീ​ത് റാം ​റ​ഹിം സിം​ഗി​ന് ജാ​മ്യം. വ​ന്ധ്യം​ക​രി​ച്ച കേ​സി​ല്‍ പ​ഞ്ച​കു​ല സി​ബി​ഐ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് ഗു​ര്‍​മീ​തി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. നേ​ര​ത്തെ ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഈ ​കേ​സി​ല്‍ ഗു​ര്‍​മീ​തി​ന്‍റെ ജാ​മ്യ ഹ​ര്‍​ജി ത​ള്ളി​യി​രു​ന്നു. ഇ​തോ​ടെ ഗു​ര്‍​മീ​ത് സി​ബി​ഐ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം ജാ​മ്യം ല​ഭി​ച്ചാ​ലും വ​നി​ത അ​നു​യാ​യി​യെ മാ​ന​ഭം​ഗ​ക്ക​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ശിക്ഷ അ​നു​ഭ​വി​ക്കു​ന്ന ഗു​ര്‍​മീ​ത് ജ​യി​ലി​ല്‍ തു​ട​രേ​ണ്ടി​വ​രും. അ​നു​യാ​യി​യെ മാനഭംഗപ്പെടുത്തി​യ കേ​സി​ല്‍ 20 ത​ട​വ് ശി​ക്ഷ​യാ​ണ് ഗു​ര്‍​മീ​ത് അ​നു​ഭ​വി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​റി​ലാ​ണ് ഗു​ര്‍​മീ​തി​നെ സി​ബി​ഐ കോ​ട​തി ശി​ക്ഷി​ച്ച​ത്.

ഗു​ര്‍​മീ​ത് റാം ​റ​ഹിം മാ​നം​ഭം​ഗ​ക്കേ​സി​ല്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്നു കോ​ട​തി ക​ണ്ടെ​ത്തി​യ​തി​നേ​ത്തു​ട​ര്‍​ന്നു ഹ​രി​യാ​ന​യി​ലു​ണ്ടായ ​അ​ക്ര​മ​ങ്ങ​ളി​ല്‍ നിരവധി പേര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

prp

Related posts

Leave a Reply

*