പ്രതീക്ഷകളുടെ ലോകം വരച്ചുകാട്ടിയ ‘ഗപ്പി’ വീണ്ടും തിയേറ്ററുകളിലേക്ക്

മലയാളികളുടെ മനസില്‍ ഒന്നടങ്കം ചേക്കേറിയ സിനിമയാണ്’ ഗപ്പി’. ടൊവിനോ തോമസും, മാസ്റ്റര്‍ ചേതനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഗപ്പി വീണ്ടും   തിയേറ്ററുകളില്‍ എത്തുകയാണ്.  ഈ മാസം 21നാണ് ചിത്രം വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്താന്‍ പോകുന്നത്.

ഗപ്പി എന്ന് വിളിക്കുന്ന പതിനാലുകാരന്‍റെയും, അമ്മയുടെയും ലോകമാണ് ചിത്രത്തിലൂടെ സംവിധായകന്‍ വരച്ചുകാട്ടിയത്. സൗഹൃദങ്ങളും ഭാവനകളും ഇടകലര്‍ന്ന ജീവിതത്തിലേക്ക് യാദൃശ്ചികമായി വന്നുചേരുന്ന സംഭവങ്ങള്‍, നീന്തിത്തുടിക്കുന്ന ഗപ്പികളില്‍ പതിനാലുകാരന്‍ നെയ്തെടുക്കുന്ന സ്വപ്നങ്ങള്‍ ഇവയെല്ലാം ചിത്രത്തെ വളരെയധികം വ്യത്യസ്തമാക്കുന്നു.

നവാഗതനായ ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഗപ്പി 2016ലായിരുന്നു തിയേറ്ററുകളിലെത്തിയത്. അന്ന് ചിത്രം വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിലും ഡിവിഡി റിലീസ് ചെയ്തതോടെ മികച്ച അഭിപ്രായം നേടിയിരുന്നു. വിഷ്ണു വിജയ് ഈണം നല്‍കിയ ഗപ്പിയിലെ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു.

ശ്രീനിവാസന്‍, രോഹിണി, ദിലീഷ് പോത്തന്‍, സുധീര്‍ കരമന, പുജപ്പുര രവി,നോബി,കെ.എല്‍ ആന്‍റണി, ദേവി അജിത് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

prp

Related posts

Leave a Reply

*