കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആയിരുന്ന ഗൗരി നേഹയുടെ മരണത്തില്‍ ആരോപണ വിധേയരായ അദ്ധ്യാപികമാര്‍ക്ക് പൂര്‍ണ പിന്തുണയുമായി സ്കൂള്‍ മാനേജ്മെന്‍റ് . അദ്ധ്യാപകരുടെ സസ്പെന്‍ഷന്‍ കാലയളവ് അവധിയായി പരിഗണിച്ച് അവര്‍ക്ക് മാനേജ്മെന്‍റ് ശമ്പളം നല്‍കി.

സസ്പെന്‍ഷനിലായിരുന്ന അദ്ധ്യാപികമാരായ സിന്ധുപോളിനെയും ക്രസന്റ് നെവിസിനെയും മാനേജ്മെന്‍റ് രണ്ടു ദിവസം മുമ്പാണ് തിരിച്ചെടുത്തത്. കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തുമാണ് ഇരുവരേയും സ്കൂളധികൃതര്‍ സ്വീകരിച്ചത്.
ഇതേസമയം, അദ്ധ്യാപികമാരെ തിരിച്ചെടുത്തത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. ഒരേ കുറ്റത്തിന് ഒരാളെ രണ്ട് തവണ ശിക്ഷിക്കാനാകില്ല. അതിനാല്‍ അധ്യാപികമാരുടെ സസ്പെന്‍ഷന്‍ കാലാവധി ശമ്പളത്തോടുകൂടിയ അവധിയായി കണക്കാക്കുമെന്നാണ് മാനേജ്മെന്‍റ്പറയുന്നത്.
അധ്യാപികമാരെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചതിന് സ്കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കിയ വിശദീകരണം, ഗൗരി നേഹയുടെ മരണത്തെ തുടര്‍ന്ന് സ്കൂളിലെ എല്ലാ ആഘോഷ പരിപാടികളും വേണ്ടെന്ന് വച്ചെന്നായിരുന്നു. കേസില്‍ ക്രിമിനല്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.


