മ​ര​ണാ​ന​ന്ത​ര ആ​ദ​ര​വാ​യി ഗൗരി ലങ്കേഷിന്​ പുരസ്​കാരം

​ഡ​ല്‍​ഹി: കൊല്ലപ്പെട്ട മുതിര്‍ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ഗൗരി ലങ്കേഷിന്​ പുരസ്​കാരം. അ​ന്ന പൊലിറ്റ്കോവ്സ്കയു​ടെ സ്​​മ​ര​ണാ​ര്‍​ഥം ല​ണ്ട​ന്‍ ആ​സ്​​ഥാ​ന​മാ​യി പ്രവര്‍ത്തിക്കുന്ന റീ​ച്ച്‌​ ഓള്‍ വി​മ​ന്‍ ഇ​ന്‍ വാ​ര്‍ എ​ന്ന ​സംഘ​ട​ന​യാ​ണ്​ മ​ര​ണാ​ന​ന്ത​ര ആ​ദ​ര​വാ​യി ഗൗരി ലങ്കേഷിനു പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചത്.

പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ അ​ന്ന പൊലിറ്റ്കോവ്സ്ക റ​ഷ്യ​ന്‍ സ​ര്‍​ക്കാ​രി​നെ​തി​രെ വാര്‍ത്തകള്‍ നല്‍കയതിന്‍റെ  പേരിലാണ് മോ​സ്​​കോ​വി​ലെ വസതിയില്‍  കൊ​ല്ല​പ്പെ​ട്ട​ത്. അന്നയുടെ പേരില്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്കാരം ഇന്ത്യന്‍ മാധ്യമ രംഗത്തു നിന്നുള്ള ഒരു വ്യക്തി കരസ്ഥമാക്കുന്നത് ഇതാദ്യമായാണ്.

ഗൗരി ലങ്കേഷിനു പുറമെ പാ​കി​സ്​​താ​നി സമാധാന പ്ര​വ​ര്‍​ത്ത​ക ഗു​ലാ​ലൈ ഇസ്മായിലും പുരസ്കാരത്തിനു അര്‍ഹയായി. നിരവധി തവണ ഭീകരസംഘടനായ താലിബാന്‍റെ  വധഭീഷണി നേരിട്ട വ്യക്തിയാണ് ഗു​ലാ​ലൈ ഇസ്മായില്‍.

 

prp

Related posts

Leave a Reply

*