കാമുകനൊപ്പം ബീച്ചിലെത്തിയ യുവതിയെ പീഡിപ്പിച്ച 2 പേര്‍ അറസ്റ്റില്‍

ഗോവ:  കാമുകനൊപ്പം ബീച്ചിലെത്തിയ യുവതിയെ കൂട്ട ലൈംഗീക പീഡനത്തിനിരയാക്കി. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ പ്രതികള്‍ വീഡിയോകള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി. സഞ്ജീവ് ധനഞ്ജ് യ് പല്‍ (23), രാം സന്തോഷ് ഭരിയ (19) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇന്‍ഡോറില്‍ നിന്നെത്തിയ ഒരാള്‍ ഒളിവിലാണ്.

വെള്ളിയാഴ്ച  ഗോവയിലെ കോല്‍വ ബീച്ചിലാണ് സംഭവം. സമീപ ഗ്രാമവാസിയായ  20കാരി  ആണ്‍സുഹൃത്തിനൊപ്പം കോല്‍വ ബീച്ച്‌ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. കാമുകന്‍റെ മുമ്പിലിട്ടാണ് യുവതിയെ  പീഡിപ്പിച്ചത്. വൈദ്യപരിശോധനയില്‍ യുവതി പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്.

മൂന്നാമന് വേണ്ടി ഗോവാ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്‍ഡോര്‍ സ്വദേശിയ്ക്ക് വേണ്ടിയാണ് പോലീസ് തിരച്ചില്‍ നടത്തിവരുന്നത്.

 

prp

Related posts

Leave a Reply

*