മലയാളത്തിന്‍റെ ഗസല്‍ ചക്രവര്‍ത്തി ഉംബായി അന്തരിച്ചു

ആലുവ: ഗസല്‍ ഗായകന്‍ ഉംബായി (68) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകീട്ട് 4.40 നായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു ഇദ്ദേഹം.

അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ആരോഗ്യം കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് സാന്ത്വന ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയത്.

പി.എ ഇബ്രാഹിം എന്നാണ് യഥാര്‍ത്ഥ പേര്. 1988 ല്‍ ആദ്യ ഗസല്‍ പുറത്തിറങ്ങി. ഇരുപതോളം ഗസല്‍ ഗാനങ്ങള്‍ ഉംബായിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഗസല്‍ ഗാനങ്ങള്‍ക്ക് പുറമേ എം. ജയചന്ദ്രനൊപ്പം ചേര്‍ന്ന് നോവല്‍ എന്ന മലയാള സിനിമയ്ക്ക് ഉംബായി സംഗീതവും നല്‍കിയിട്ടുണ്ട്.

prp

Related posts

Leave a Reply

*