ഇരുണ്ട നിറക്കാര്‍ക്ക് ഫൗണ്ടേഷന്‍ തിരഞ്ഞെടുക്കുമ്പോള്‍…

ഇരുണ്ട നിറക്കാര്‍ക്ക്‌ ഏറ്റവും അനുയോജ്യമായ ഫൗണ്ടേഷന്‍ നിറം കണ്ടെത്താന്‍ വളരെ പ്രയാസമാണ്‌. അതു കൊണ്ട്‌ തന്നെ ഇത്തരക്കാര്‍ പലപ്പോഴും ഏതെങ്കിലും ഒന്ന്‌ തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ചെയ്യാറുള്ളത്. വെളുത്ത നിറമുള്ളവര്‍ക്ക്‌ ഏത്‌ തരത്തിലുള്ള മേക്കപ്പുകള്‍  പയോഗിക്കാം.  മറിച്ച്‌ ഇരുണ്ട നിറമുള്ളവര്‍ മേക്കപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചെയ്യുന്ന ചെറിയ പിഴവുകള്‍ വലിയ രീതിയിലായിരിക്കും പലപ്പോഴും പ്രതിഫലിക്കുക.

ഇരുണ്ട നിറമുള്ളവർക്ക് പൊതുവെ വളരെ നല്ല ചര്‍മ്മം ആയിരിക്കും ഉണ്ടായിരിക്കുക. അവരുടെ ഏറ്റവും വലിയ സമ്പത്തും ഇതു തന്നെയാണ്‌. അതുകൊണ്ട്‌ തന്നെ ഇത്തരം ചര്‍മ്മം ഭംഗിയോടെ  നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല ചര്‍മ്മത്തില്‍ ഫൗണ്ടേഷന്‍ ഇടുന്നത്‌ എളുപ്പവും കാഴ്‌ചയില്‍ മനോഹരവുമായിരിക്കും.

ഫൗണ്ടേഷന്‍റെ കാര്യത്തില്‍ ഇരുണ്ട നിറക്കാര്‍ക്ക്‌ ഇണങ്ങുന്ന നിറങ്ങള്‍ കുറവായിരിക്കും. എന്നാല്‍, പരിമിതമായവയില്‍ നിന്നും നിങ്ങളുടെ നിറത്തിന്‌ ഏറ്റവും ഇണങ്ങുന്നത്‌ തിരഞ്ഞെടുക്കുക. ചര്‍മ്മത്തിന്‌ വെളുത്ത നിറം നല്‍കുക എന്നതാവരുത്‌ നിങ്ങളുടെ ലക്ഷ്യം പകരം നിങ്ങളുടെ നിറത്തിന്‌ പരമാവധി ഭംഗി നല്‍കുക എന്നതായിരിക്കണം.

ദ്രവ രൂപത്തിലുള്ള ഫൗണ്ടേഷന്‍ തിരഞ്ഞെടുക്കുക.ജെല്ലിനേക്കാള്‍ എളുപ്പത്തില്‍ ചര്‍മ്മത്തില്‍ ഇടാന്‍ നല്ലത്‌ ദ്രവ രൂപത്തിലുള്ള ഫൗണ്ടേഷന്‍ ആണ്‌. വരകളും ചുളവുകളും വീഴാതെ ചര്‍മ്മത്തില്‍ ചേര്‍ന്നിരിക്കാന്‍ ഇതാണ്‌ നല്ലത്‌.

ഉപയോഗിക്കുന്ന മേക്കപ്പുകള്‍ ഒരോന്നും മറ്റുള്ളവയ്‌ക്ക്‌ ഇണങ്ങുന്നതായിരിക്കാന്‍ ശ്രദ്ധിക്കണം. ഐഷാഡോയും ലിപ്‌സ്റ്റിക്കും പരസ്‌പരം ഇണങ്ങുന്നത്‌ തിരഞ്ഞെടുക്കുന്നത്‌ പോലെ തന്നെ ഫൗണ്ടേഷന്‌ യോജിക്കുന്നവ കൂടി ആയിരിക്കണം. ഇണങ്ങുന്ന ഫൗണ്ടേഷന്‍ തിരഞ്ഞെടുക്കുന്നത്‌ പോലെ തന്നെ അവയ്‌ക്ക്‌ ഇണങ്ങുന്ന ഐഷാഡോയും ലിപ്‌സ്‌റ്റിക്കും തിരഞ്ഞെടുക്കുക. പിങ്ക്‌ , ഇളം വയലറ്റ്‌ പോലുള്ള തെളിഞ്ഞ നിറങ്ങള്‍ ഒഴിവാക്കി കടുത്ത നിറങ്ങള്‍ തിരഞ്ഞെടുക്കുക.

prp

Related posts

Leave a Reply

*