48 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത;20 സംസ്ഥാനങ്ങള്‍ക്ക്​ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ഡല്‍ഹി ഉള്‍പ്പെടെ എട്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഡല്‍ഹി, ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഹരിയാണ, യുപി, സിക്കിം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുള്ളത്.

തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഡല്‍ഹിയിലെ വിവിധ മേഖലകളില്‍ പൊടിക്കാറ്റ് വീശിയിരുന്നു. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. ഇതിന്റെ തുടച്ചയായി ഇന്ന് രാജ്യതലസ്ഥാനത്ത് ശക്തമായ മഴയും ഇടിയുമുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.  കേരളവും തമിഴ്​നാടുമടക്കമുള്ള 20ഒാളം സംസ്ഥാനങ്ങള്‍ക്ക്​ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്​. ​കാറ്റി​​​​​ന്‍റെ ആഘാതത്തില്‍ നഗരത്തില്‍ ചിലയിടങ്ങളിലെ മരങ്ങള്‍ കടപുഴകുകയും വൈദ്യുത ബന്ധം തകരാറിലാവുകയും ചെയ്​തു​.

കഴിഞ്ഞയാഴ്ചയുണ്ടായ പൊടിക്കാറ്റില്‍ അഞ്ചു സംസ്ഥാനങ്ങളിലായി 120ഒാളം പേര്‍ മരിക്കുകയും മുന്നൂറോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്നലെ അര്‍ധരാത്രി പി.എസ്​.ആര്‍.​െഎ ആശുപത്രിക്ക്​ സമീപം നിര്‍ത്തിയിട്ട ആംബുലന്‍സിന്​ തീപിടിച്ച്‌​ രണ്ടുപേര്‍ മരിച്ചു. ശക്​തമായ പൊടിക്കാറ്റി​​​​​െന്‍റ ആഘാതത്തില്‍ ആംബുലന്‍സിനകത്ത്​ കത്തിച്ചുവെച്ച മെഴുകുതിരിയില്‍ നിന്നും​ തീപടര്‍ന്നാണ്​ രാഹുല്‍, ഗുഡ്​ഗു എന്നിവര്‍ മരിച്ച​തെന്ന്​​ ദൃക്​സാക്ഷികളിലൊരാള്‍ പറഞ്ഞിരുന്നു.

ഉത്തരേന്ത്യയിലെ എട്ടോളം സംസ്ഥാനങ്ങളില്‍ ഇടിമിന്നലും 50 മുതല്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും ഉണ്ടാകാനിടയുണ്ടെന്നും​ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്​. യാത്രക്കാരോട്​ മുന്‍കരുതലെടുക്കാന്‍ ഡല്‍ഹി ട്രാഫിക്​ ​പൊലീസ്​ നിര്‍ദേശിച്ചു​. ജാഗ്രതാ നിര്‍ദേശം ലഭിച്ചിരുന്നുവെന്ന്​ ഡല്‍ഹി മെട്രോ അധികൃതരും അറിയിച്ചു.

തലസ്ഥാന നഗരിയില്‍ ​പ്രവര്‍ത്തിക്കുന്ന സ്​കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്​. ഗാസിയാബാദിലും നോയ്​ഡയിലുമുള്ള സ്​കൂളുകളെല്ലാം അടച്ചുകിടക്കുകയാണ്​. ഹരിയാനയിലെയും സ്​കൂളുകള്‍ക്ക്​ ഇന്ന്​ അവധി നല്‍കി​. ഉത്തരാഖണ്ഡില്‍ കനത്തമഴയിലും കാറ്റിലും നിരവധി കെട്ടിടങ്ങളുടെ മേല്‍കൂര തകരുകയും ചിലര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തിരുന്നു. ചണ്ഡിഗഡിലും കനത്ത മഴ ​റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​.

 

 

 

prp

Related posts

Leave a Reply

*