കോഴിക്കോട്: ഒരു കനത്ത മഴ വന്നാല്‍ വെള്ളപ്പൊക്കത്തിലാകുന്ന റോഡുകളാണ് നമ്മുടെ നാട്ടില്‍ ഭൂരിഭാഗവും. എന്നാല്‍ അവിടെയും താരമായിരിക്കുകയാണ് സാധാരണക്കാരന്‍റെ സാരഥിയായ ആനവണ്ടി എന്ന് നാം ഓമന പേരില്‍ വിളിക്കുന്ന കെ എസ് ആര്‍ ടി സി ബസ്.
കാരണം മറ്റൊന്നുമല്ല, മഴയില്‍ വെള്ളക്കെട്ടിലായ റോഡില്‍ എങ്ങനെ പോകുമെന്ന് മറ്റ് വാഹനങ്ങള്‍ വിഷമിച്ചു നില്‍ക്കുമ്പോഴാണ് കെ എസ് ആര്‍ ടി സിയുടെ ഒരു മാസ്സ് എന്‍ട്രി. ഈ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുന്നത്. വിഡിയോയില്‍ ടിപ്പര്‍ ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ പോകാനാകാതെ വിഷമിച്ചു നില്‍ക്കുന്നത് കാണാനാകും.
ബസിന്‍റെ ഹെഡ് ലൈറ്റ് ഇരിക്കുന്ന ഭാഗം വരെ വെള്ളത്തില്‍ മുങ്ങിയിരുന്നു. കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറുടെ സാഹസിക വരവ്. കോഴിക്കോട് വയനാട് റൂട്ടിലൂടെയാണ് ആനവണ്ടിയുടെ മാസ്സ് എന്‍ട്രി.
