ആവേശം പകര്‍ന്ന്‍ ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി

റഷ്യയില്‍ നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പിന്‍റെ ഒഫീഷ്യല്‍ ഗാനം പുറത്തിറങ്ങി. “ലീവ് ഇറ്റ് അപ്പ്” എന്ന ഗാനത്തിന്‍റെ ഒഫീഷ്യല്‍ ഓഡിയോയാണ് നിര്‍മാതാക്കള്‍ പുറത്ത് വിട്ടത്. റഷ്യന്‍ ലോകകപ്പിന് മുന്നോടിയായി ഔദ്യോഗിക ഗാനമൊരുക്കിയത് ഹോളിവുഡ് സൂപ്പര്‍ താരവും റാപ്പറുമായ വില്‍ സ്മിത്താണ്.

നിക്കി ജാം, കൊസോവന്‍ ഗായികയായ ഏറ ഇസ്ട്രേഫി എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് വില്‍ സ്മിത്ത് റഷ്യന്‍ ലോകകപ്പിനായി ഔദ്യോഗിക ഗാനം ഗാനമൊരുക്കിയത്. നിക്കി ജാം,ഏറ ഇസ്ട്രേഫി,വില്‍ സ്മിത്ത് എന്നിവര്‍ക്കൊപ്പം മ്യൂസിക് പ്രൊഡ്യുസറായി ഡിപ്ലോയുമുണ്ട്.

ലോകകപ്പ് കപ്പിനോടൊപ്പം നമുക്ക് ആവേശം പകരുന്നതാണ് ലോകകപ്പിന്‍റെ ഗാനങ്ങള്‍. ലോകകപ്പ് ഗാനങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മവരിക റിക്കി മാര്‍ട്ടിന്‍റെ “ദി കപ്പ് ഓഫ് ലൈഫ്” ഷാകിറയുടെ വക്കാ വക്കയുമാവും. അണ്‍ഒഫീഷ്യല്‍ ഗാനമായിട്ടുകൂടി വേവിങ് ഫ്ലാഗ് ആസ്വദിക്കാത്ത ഒരു ഫുട്ബോള്‍ ആരാധകനും ഉണ്ടാകില്ല.

അതെ സമയം ബ്രസീലില്‍ വെച്ച്‌ നടന്ന ലോകകപ്പിലെ വീ ആര്‍ വണ്‍ എന്ന പിറ്റ്ബുള്‍- ജെന്നിഫര്‍ ലോപസ്-ക്ലോഡിയ ലെയിട്ടേ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഗാനം 2010 ഫിഫ വേള്‍ഡ് കപ്പ് ഒഫിഷ്യല്‍ ഗാനമായ വക്കാ വക്കയുടെ അത്രയ്ക്ക് ജനപ്രിയമായിരുന്നില്ല. ഒഫീഷ്യല്‍ സോങ് ഇറങ്ങിയിട്ട് മണിക്കൂറുകളെ ആയുള്ളെങ്കിലും ആരാധകര്‍ ലീവ് ഇറ്റ് അപ്പിനെ ഏറ്റെടുക്കുമോ എന്നാണ് വില്‍ സ്മിത്തും കൂട്ടരും ഉറ്റു നോക്കുന്നത്.

Related posts

Leave a Reply

*