‘ബ്രസീലിനെ പറ്റി ഇനിയെന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ’..; കുട്ടിയാരാധകന്‍റെ വീഡിയോ വൈറല്‍

ലോകകപ്പ് തുടങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ അതുമായ് ബന്ധപ്പെട്ട പലതരം വാര്‍ത്തകളാണ് വൈറലാകുന്നത്.  ട്രോളുകളും ഡബ്സ്മാഷുമൊക്കെ തകൃതയായി ഓടുകയാണ്.ഫുട്ബോള്‍ പ്രാന്ത് തലക്ക് പിടിച്ച്‌ കുട്ടികളും രംഗത്തെത്തിയ കാ‍ഴ്ച നമ്മള്‍ കണ്ടു.

അത്തരത്തിലൊരു കുറുമ്പന്‍റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇവിടെ പക്ഷെ കളി കാര്യമാണ്. ബ്രസീലിന്‍റെ തോല്‍വി സഹിക്കാന്‍ ക‍ഴിയാതെ വീട്ടില്‍ വഴക്കുണ്ടാക്കുകയാണ് ഈ മിടുക്കന്‍.ഒരു കൊച്ചുകുട്ടിയുടെ മനസ്സില്‍ കളി എത്രത്തോളം സ്വാധീനിച്ചിരിക്കുന്നു എന്ന കാര്യവും ഇവിടെ ശ്രദ്ധേയം.

ഇവനെയൊന്ന് തപ്പിയെടുത്തു തരാമോ?? പുതിയ ചിത്രമായ "മധുരക്കിനാവ്"ലേക്കാണ്,,, !!😍😍Please share it…!!അനീഷ് ഉപാസന

Posted by Aniesh Upaasana on Wednesday, July 11, 2018

സൈക്കിള്‍ മറിച്ചിട്ട് ബന്ധുക്കളോട് കരഞ്ഞുകൊണ്ടാണ് അവന്‍ ബ്രസീലിന്‍റെ തോല്‍വിയില്‍ തന്നെ കളിയാക്കിയവരോട് കെഞ്ചുന്നത്. ഈ കുട്ടിയുടെ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് തന്‍റെ പുതിയ ചിത്രത്തില്‍ അവനെ കാസ്റ്റ് ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ അനീഷ് ഉപാസന.

അനീഷിന്‍റെ പുതിയ ചിത്രം മധുരക്കിനാവിലേക്ക് ഈ കുട്ടിയെ അഭിനയിപ്പിക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. കുട്ടിയുടെ കുസൃതിക്കപ്പുറം അവന്‍റെ ടീമിന് വേണ്ടി ശക്തമായ് വാദിക്കുന്ന നിഷ്ക്കളങ്കതയാണ് തന്നെ ആകര്‍ഷിച്ചതെന്നും അനീഷ് പറയുന്നു

Related posts

Leave a Reply

*