മങ്ങിയ കാഴ്ചയ്ക്ക് വിട; കാഴ്ചാ വൈകല്യമുള്ളവര്‍ക്ക് സൗജന്യ കണ്ണട നല്‍കും

മങ്ങിയ കാഴ്ചയ്ക്ക് വിട. എല്ലാവര്‍ക്കും നേത്രാരോഗ്യം നല്‍കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍.

നേര്‍ക്കാഴ്ച പദ്ധതിക്ക് 50 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കാഴ്ചാ വൈകല്യമുള്ളവര്‍ക്ക് സൗജന്യ കണ്ണട നല്‍കും. ( kerala budget announces free spectacles for visually impaired people )

തിരുവനന്തപുരം റീജ്യണ്‍ ക്യാന്‍സര്‍ സെന്ററിന് 81 കോടി രൂപ വകയിരുത്തി. ആര്‍സിസിയെ സംസ്ഥാന ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തുന്നതിന് 120 കോടി രൂപ ചെലവ് വരും. ഇതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുകയും ആദ്യ ഗഡു അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ബജറ്റ് 13.8 കോടി രൂപ നീക്കിവച്ചു.

മലബാര്‍ ക്യാന്‍സര്‍ സെന്ററിനായി 28 കോടി രൂപ നീക്കിവച്ചു. കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനം നടന്ന് വരുന്നു. ഇതിനായി 14.5 കോടി രൂപ അനുവദിച്ചു.

prp

Leave a Reply

*