രാജ്യം ഇറക്കുമതി ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നത് കുറക്കുമെന്ന് പ്രധാനമന്ത്രി; കല്‍ക്കരി ഖനന ലേലത്തിന് തുടക്കമായി

ന്യൂഡല്‍ഹി | കൊവിഡ് വൈറസ് വ്യാപനത്തില്‍ നിന്നുള്ള സാമ്ബത്തിക തകര്‍ച്ചയെ നേരിടാന്‍ രാജ്യത്തെ സഹായിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ആത്മഭാരത് നിര്‍ഭാര്‍ പദ്ധതികളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാണിജ്യ ഖനനത്തിനായി 41 കല്‍ക്കരി ഖനികള്‍ ലേലം ചെയ്തു. ഊര്‍ജോല്‍പാദന മേഖലയെ സ്വയം പര്യാപ്തമാക്കാനുള്ള ഒരു വലിയ നടപടിയാണ് സര്‍ക്കാര്‍ ഇന്ന് സ്വീകരിച്ചിരിക്കുന്നതെന്നും വാണിജ്യ കല്‍ക്കരി ഖനന ലേലം ആരംഭിക്കുന്നത് എല്ലാ പങ്കാളികള്‍ക്കും വിജയിക്കാവുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കല്‍ക്കരിയുടെ വിപണി ഇപ്പോള്‍ തുറന്ന മേഖലയാണ് . ഇത് എല്ലാ മേഖലകളെയും സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ഇറക്കുമതി ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നത് കുറക്കും. പ്രാദേശിക ഉത്പന്നങ്ങളും വിപണിയും പ്രോത്സാഹിപ്പിക്കും. ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാവുകയെന്നതാണ് ലക്ഷ്യം വെക്കുന്നത്.

കല്‍ക്കരി ഖനന ലേലം ആരംഭിച്ച വേളയില്‍ വ്യവസായങ്ങള്‍ക്ക് പുതിയ വിഭവങ്ങളും പുതിയ വിപണിയും ലഭിക്കും.വാണിജ്യ കല്‍ക്കരി ഖനനത്തിന്റെ വ്യാപനം സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഉയര്‍ന്ന ഉല്‍പാദനത്തിലേക്ക് നയിക്കുകയും മത്സരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഖനനം, വൈദ്യുതി, ശുദ്ധമായ കല്‍ക്കരി എന്നിവയുമായി ബന്ധപ്പെട്ട നിക്ഷേപകര്‍ക്ക് അവസരങ്ങളുള്ള കല്‍ക്കരി മേഖല പൂര്‍ണ്ണമായി തുറന്ന് കൊടുക്കാനായി സര്‍ക്കാര്‍ കഴിഞ്ഞ മാസം വാണിജ്യ ഖനനം പ്രഖ്യാപിച്ചിരുന്നു.

prp

Leave a Reply

*