‘എല്‍ദോസിന്റെ ഫോണ്‍ മോഷ്ടിച്ചു’; പരാതിക്കാരിക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്ത് എറണാകുളം കുറുപ്പംപടി പൊലീസ്.

എംഎല്‍എയുടെ ഭാര്യ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എല്‍ദോസിന്റെ ഫോണ്‍ യുവതി മോഷ്ടിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

അതേസമയം, എല്‍ദോസിനെ ഇന്ന് പരാതിക്കാരിയുടെ വീട്ടിലെത്തിച്ച്‌ തെളിവെടുക്കും. കഴിഞ്ഞ ദിവസം കോവളം ഗസ്റ്റ് ഹൗസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ച്‌ തെളിവെടുത്തിരുന്നു. അടുത്ത ദിവസങ്ങളില്‍ പെരുമ്ബാവൂരെത്തിച്ചും തെളിവെടുക്കും. അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെങ്കിലും ചോദ്യങ്ങള്‍ക്ക് എംഎല്‍എ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. യുവതിയുടെ പരാതിയിലെ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് എല്‍ദോസ്.

prp

Leave a Reply

*