അതിര്‍ത്തികളിലെ ഡ്രോണ്‍ ഭീഷണി; ഇന്ത്യ ആന്റി – ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നുണ്ടെന്ന് അമിത് ഷാ

ഡ്രോണ്‍ ഭീഷണി തടയാന്‍ ഇന്ത്യ തദ്ദേശീയമായി ആന്റി – ഡ്രോണ്‍ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണെന്നും ഇത് വൈകാതെ സുരക്ഷാ സേനയ്ക്ക് ലഭ്യമാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ബി.എസ്.എഫിന്റെ 57ാമത് റൈസിംഗ് ഡേ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അതിര്‍ത്തി സുരക്ഷ ദേശീയ സുരക്ഷയാണെന്നും ലോകത്തെ ഏറ്റവും മികച്ച അതിര്‍ത്തി സുരക്ഷാ സാങ്കേതികവിദ്യകള്‍ ബി.എസ്.എഫിന് ലഭ്യമാക്കാന്‍ പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.ഇതാദ്യമായാണ് ബി.എസ്.എഫിന്റെ റൈസിംഗ് ഡേ പരിപാടികള്‍ അതിര്‍ത്തി മേഖലയില്‍ നടത്തുന്നത്.

prp

Leave a Reply

*