ഇ ന്തോനേഷ്യയിലെ ഏറ്റവും വലയ അഗ്നിപര്‍വ്വതമായ മൗണ്ട് സിമരു പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു.
11 ഗ്രാമങ്ങള്‍ മുഴുവനും മൂടിപ്പോയ അപകടത്തില്‍ 57 പേര്‍ക്ക് പരിക്കേറ്റു. അഗ്നിപര്‍വ്വതം പൊട്ടുന്നത് കണ്ട് ജനങ്ങള്‍ ജീവനും കൊണ്ട് ഓടിയതാണ് വന്‍ അപകടം ഒഴിവായത്. കാണാതായഏഴ് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ആയിരക്കണക്കിന് ആളുകളാണ് അഗ്നി പര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് നാടുവിട്ട് പോയത്. നൂറു കണക്കിന് കുടുംബങ്ങളെ അഭയാര്‍ത്ഥി ക്യാമ്ബുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 11ഓളം ഗ്രാമങ്ങളെ അഗ്നിപര്‍വ്വത ചാരം മൂടി. വീടുകളും വാഹനങ്ങളുമെല്ലാം ചാരക്കൂമ്ബാരത്തിന് അടിയിലാണ്. ജാവയില്‍ സ്ഥിതി ചെയ്യുന്ന സിമരു അഗ്നിപര്‍വ്വതം ഈ മാസം ഇത് രണ്ടാം തവണയാണ് പൊട്ടിയൊലിക്കുന്നത്. കുടിയൊഴിക്കപ്പെട്ട 900 പേര്‍ പള്ളികളിലും സ്‌കൂളുകളിലും വില്ലേജ് ഹാളുകളിലും അഭയം തേടി. തീപ്പൊള്ളലേറ്റ 56 പേരാണ് ആശുപത്രികളില്‍ കഴിയുന്നത്. കാണാതായ ഒമ്ബത് പേര്‍ക്ക് വേണ്ടി തിരച്ചില്‍ നടക്കുകയാണ്.
പുകയും ലാവയും 6.8 മൈല്‍ ദൂരെ വരെ ഒഴുകി എത്തി. ഇപ്പോഴും ലാവ ഉരുകി ഒലിച്ചു കൊണ്ടിരിക്കുകയാണ്. കുടുങ്ങി കിടന്ന പത്ത് പേരെ രക്ഷാപ്രവര്‍ത്തകരെത്തി പുറത്തെടുത്തു. മൃതദേഹങ്ങള്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. അഗ്നി പര്‍വ്വതത്തില്‍ നിന്നും ചൂടേറിയ ചാര ഉയര്‍ന്ന് പൊങ്ങുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

