അമേരിക്കയുടെ 45–)മത്തെ പ്രസിഡന്റായി ഡോണൾഡ് ട്രംപ് (70) ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സത്യപ്രതിജ്ഞാ വാക്യം ചൊല്ലിക്കൊടുക്കുന്നത് യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് ആണ്. സത്യപ്രതിജ്ഞയ്ക്ക് ശേഷം വൈറ്റ് ഹൗസിലേക്ക് ട്രംപിന്‍റെ വാഹനവ്യൂഹം പോകും. വൈറ്റ് ഹൗസിൽ ഒബാമയുടെ വീടൊഴിയലും ട്രംപിന്‍റെ ഗൃഹപ്രവേശനവും ഇന്നുതന്നെ നടക്കും.ബറാക് ഒബാമ സത്യപ്രതിജ്ഞച്ചടങ്ങിനുണ്ടാകും. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യൂ ബുഷ്, ബില്‍ ക്ലിന്റണ്‍ എന്നിവരും ഭാര്യമാര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കും. നിരവധി കോണ്‍ഗ്രസ് അംഗങ്ങള്‍ ചടങ്ങ് ബഹിഷികരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ജനപ്രീതിയുമായാണ് (40%) ട്രംപ് അധികാരമേല്‍ക്കുന്നത്.


