കണ്ണില്‍ പോയ കരട് നീക്കാന്‍ ആശുപത്രിയിലെത്തിയ ആളുടെ ഒരു കണ്ണ് നഷ്ടമായി

പത്തനാപുരം: കണ്ണില്‍ പോയ കരട് നീക്കാന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിയ ആള്‍ക്ക് ചികിത്സ പിഴവിനെ തുടര്‍ന്ന് ഒരു കണ്ണ് നഷ്ടമായി. ഒറ്റക്കല്‍ പ്രിയ ഭവനില്‍ ഡി. മണിയ്ക്കാണ് ഇങ്ങനെയൊരു ദാരുണാനുഭവം ഉണ്ടായത്.

മേസ്തിരിപ്പണിയ്ക്കിടെ ഒക്ടോബര്‍ 31 നാണ് മണിയുടെ കണ്ണില്‍ കരട് പോയത്. ഉടന്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തി പരിശോധന നടത്തി. അവര്‍ മൂന്ന് ദിവസം കഴിഞ്ഞ് വരാന്‍ ആവശ്യപ്പെട്ടു. എക്സറേ എടുത്തു നോക്കാന്‍ മണി ആവശ്യപ്പെട്ടുവെങ്കിലും കുഴപ്പമില്ലെന്നായിരുന്നു ഡോക്ടര്‍ മറുപടി നല്‍കിയത്. എന്നാല്‍, മൂന്ന് ദിവസം കഴിഞ്ഞ് എത്തിയപ്പോള്‍ വേദന തുടങ്ങിയതിനാല്‍ എക്സ്റേ എടുപ്പിച്ചു. ഇതോടെ കണ്ണ് അപകടാവസ്ഥയിലാണെന്ന് തിരിച്ചറിച്ചു. തുടര്‍ന്ന് മണിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് വിട്ടു.

അവിടെ എത്തിയ മണിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ രണ്ടു കണ്ണുകളും നീക്കം ചെയ്യേണ്ടി വരുമെന്ന് അറിയിച്ചു. വിദഗ്ധ ചകിത്സയ്ക്ക് ഒടുവില്‍ നവംബര്‍ 16 ന് കരടു വീണ കണ്ണ് നീക്കം ചെയ്യുകയും മറ്റേ കണ്ണ് നിരീക്ഷണത്തിലാക്കുകയും ചെയ്തു. മൂന്ന് മാസത്തിന് ശേഷം മാത്രമേ ശേഷിക്കുന്ന കണ്ണിന്‍റെ തുടര്‍ ചികിത്സ തീരുമാനിക്കൂ.സംഭവം ചൂണ്ടിക്കാട്ടി മണി പോലീസിനെ സമീപിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*