‘വായില്‍ നിന്ന് വരുന്നതാണ് അശുദ്ധി’;സ്മൃതി ഇറാനിക്ക് ദിവ്യയുടെ മറുപടി

ന്യൂഡല്‍ഹി:ശബരിമല വിഷയത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിവാദപ്രസ്താവനയ്ക്ക് കിടുക്കന്‍ മറുപടിയുമായി കോണ്‍ഗ്രസ് സോഷ്യ മീഡിയ മേധാവി ദിവ്യസ്പന്ദന.

ആര്‍ത്തവരക്തത്തില്‍ കുതിര്‍ന്ന സാനിട്ടറി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുമോ? പിന്നെന്തിനാണ് അതുമായി ദേവാലയത്തിലേക്ക് പോകുന്നതെന്നാണ് സ്മൃതി ഇറാനി ചോദിച്ചത്. യോനിയില്‍ നിന്ന് വരുന്നതിനൊന്നും അശുദ്ധിയില്ല. എന്നാല്‍ വായില്‍ നിന്ന് വരുന്നതിനെക്കുറിച്ച്‌ അങ്ങനെ പറയാനാവില്ല എന്നായിരുന്നു ദിവ്യയുടെ കുറിക്കുകൊള്ളുന്ന ട്വീറ്റ്. നിമിഷങ്ങള്‍ക്കകം ട്വീറ്റ് വൈറലാവുകയും ചെയ്തു. സ്മൃതിയുടെ ചോദ്യം പോസ്റ്റുചെയ്തുകൊണ്ടാണ് ദിവ്യ മറുപടി നല്‍കിയത്.

സ്മൃതി പറഞ്ഞത്

”സുപ്രീം കോടതി വിധിയില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആരുമല്ല. ആരാധനക്കുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്, എന്നാല്‍‌ അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സമാന്യബോധം ഉണ്ടാകേണ്ട വിഷയമാണിത്. ആ​ര്‍​ത്ത​വ​ര​ക്ത​ത്തി​ല്‍​ ​മു​ക്കി​യ​ ​പാ​ഡു​മാ​യി​ ​നി​ങ്ങ​ള്‍​ ​സു​ഹൃ​ത്തി​ന്‍റെ​ ​വീ​ട്ടി​ല്‍​ ​പോ​കു​മോ​ . ​പി​ന്നെ​ന്തി​നാ​ണ് ​അ​തു​മാ​യി​ ​ദേ​വാ​ല​യ​ത്തി​ല്‍​ ​പോ​കു​ന്ന​ത്. ​ഒ​രി​ക്ക​ല്‍​ ​അ​ന്ധേ​രി​യി​ലെ​ ​അ​ഗ്നി​ക്ഷേ​ത്ര​ത്തി​ല്‍​ ​പോ​യി.​ ​എ​ന്‍റെ ​ ​മക​ന്‍​ ​അ​ക​ത്തു​ ​ക​യ​റി​ ​തൊ​ഴു​തു​ ​പ്രാ​ര്‍​ത്ഥി​ച്ചു.​ ​ഞാ​ന്‍​ ​പു​റ​ത്തു​ ​നി​ന്നാ​ണ് ​പ്രാ​ര്‍​ത്ഥി​ച്ച​ത്.

prp

Related posts

Leave a Reply

*