ദിലീപ് ഇന്ന് ദുബായിലേക്ക്; സംശയം വിട്ടൊഴിയാതെ പോലീസ്

കൊച്ചി: നടന്‍ ദിലീപ് ഇന്ന് ദുബായിലേക്ക് പോകും. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് പോകുന്നത്. ദിലീപും നാദിര്‍ഷയും ഒരുമിച്ച്‌ തുറക്കുന്ന ‘ദേ പുട്ട്’ റസ്റ്റേറന്‍റിന്‍റെ  ഉദ്ഘാടനത്തിനായാണ് ദുബായ് യാത്ര.

ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെത്തി പാസ്പോര്‍ട്ട് കൈപ്പറ്റിയാകും പോകുന്നത്. ദിലീപിനൊപ്പം ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും പോകുന്നുണ്ട്. നാദിര്‍ഷയുടെ ഉമ്മയാണ് കട ഉദ്ഘാടനം ചെയ്യുന്നത്. നാലു ദിവസം വിദേശത്ത് തങ്ങാനും ദിലീപിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം, ദിലീപിന്‍റെ യാത്രയെ സംശയത്തോടെയാണ് പൊലീസ് വീക്ഷിക്കുന്നത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനെ സംബന്ധിച്ച സംശയങ്ങളാണ് പൊലീസിനുള്ളത്. ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. ഈ ഫോണ്‍ കണ്ടെടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ദിലീപ് വീണ്ടും ദുബായിലേക്ക് പോകുന്നതാണ് പൊലീസിന്‍റെ സംശയം കൂട്ടുന്നത്.

prp

Related posts

Leave a Reply

*