ദിലീപിന്​ സ്വകാര്യ സുരക്ഷാസേന ?

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന്​ സ്വകാര്യ സുരക്ഷാസേന. ഗോവ ആസ്ഥാനമായ തണ്ടര്‍ഫോഴ്​സ്​ എന്ന സ്വകാര്യ എജന്‍സിയാണ്​ ദിലീപിന്​ സുരക്ഷയൊരുക്കുന്നത്​. റിട്ടയേര്‍ഡ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ പി.എ.വല്‍സനാണ് സുരക്ഷാ ഏജന്‍സിയുടെ തലവന്‍.

ഇന്നലെ തണ്ടര്‍ഫോഴ്സിന്‍റെ  ആറു വാഹനങ്ങളില്‍ സുരക്ഷാസംഘം ദിലീപിന്‍റെ  വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അരമണിക്കൂറിനു ശേഷം സംഘം മടങ്ങുകയും ചെയ്തു. എന്നാല്‍ സംഘത്തിലെ മൂന്നു പേര്‍ ദിലീപിനു സുരക്ഷയൊരുക്കി വീട്ടില്‍ തന്നെയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അതേസമയം, ദിലീപ് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ തേടിയ സാഹചര്യം എന്താണെന്ന് പോലീസിനും പിടികിട്ടിയിട്ടില്ല. കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സിനിമയില്‍ സജീവമാകുന്നതോടെ ആക്രമിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് സൂചനയുണ്ടായിരുന്നു. ഒരുപക്ഷെ ഇതാവാം പ്രത്യേക സുരക്ഷാസേനയെ നിയോഗിച്ചിരിക്കുന്നതിനു പിന്നിലെന്നാണ് കരുതുന്നത്.

 

 

prp

Related posts

Leave a Reply

*