ദിലീപിന് വിദേശത്ത് പോകാന്‍ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപിന്​ വിദേശയാത്രക്ക്​ കോടതിയുടെ അനുമതി. ഏഴു ദിവസത്തിനുള്ളില്‍ തിരികെ വരണമെന്ന് കോടതി നിര്‍ദേശിച്ചു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയാണ് അങ്കമാലി മജിസ്​ട്രേറ്റ്​ കോടതി അനുമതി നല്‍കിയത്.

ദുബായില്‍ ദിലീപ് തങ്ങുന്ന സ്ഥലത്തിന്‍റെ മേല്‍വിലാസം നല്‍കണമെന്നും കോടതി പറഞ്ഞു. യാത്രാ വിവരങ്ങള്‍ വിശദമാക്കി മജിസ്ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. പാസ്പോര്‍ട്ട് നല്‍കുന്നതിനെ പൊലീസ് എതിര്‍ത്തെങ്കിലും കോടതി അത് തള്ളി. ‘ദേ പുട്ട്’ കടയുടെ ദുബായ് ശാഖ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ വിദേശയാത്ര നടത്തുന്നതിന് തന്‍റെ പാസ്പോര്‍ട്ട് വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്. ഈ മാസം 29നാണ് കടയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് ഒരുങ്ങുകയാണ്. മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറ്റിയന്‍പതിലേറെ രേഖകളും ഉള്‍പ്പെടെയാണ് അനുബന്ധ കുറ്റപത്രം തയാറായിരിക്കുന്നത്. പള്‍സര്‍ സുനിയും ദിലീപും മാത്രമാണു ഗൂഢാലോചനയില്‍ പങ്കെടുത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നതായാണു വിവരം.

prp

Related posts

Leave a Reply

*