കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കില്ല. രണ്ട് ദിവസത്തിനകം ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് അഡ്വ. ബി രാമന്‍പിള്ള പറഞ്ഞു. തിങ്കളാഴ്ച നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ജാമ്യ ഹര്‍ജി സമര്‍പ്പിക്കുന്നത് നീട്ടിവെക്കുന്നതെന്നാണ് സൂചന.
ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാദിര്‍ഷാ നാളെ രാവിലെ പത്ത് മണിക്ക് മുന്‍പ് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകുമെന്നാണ് വിവരം. അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് 18 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.
ജൂലായ് പത്തിനാണ് ദിലീപ് അറസ്റ്റിലായത്. 90 ദിവസം തികയുന്ന ഒക്ടോബര്‍ പത്തിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാവുന്ന രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.ജാമ്യഹര്‍ജി നല്‍കാനുള്ള ദിലീപിന്റെ അവസാന അവസരമാണ് ഇത്. ഈ ഹര്‍ജി കൂടി കോടതി തള്ളിയാല്‍ പിന്നെ വിചാരണ തടവുകാരനായി ജയിലില്‍ തുടരാന്‍ മാത്രമേ ദിലീപിന് സാധിക്കുകയുള്ളൂ.
