രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും അന്‍പതിനായിരത്തിന് മുകളില്‍

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും അന്‍പതിനായിരത്തിന് മുകളില്‍ കടന്നു. 24 മണിക്കൂറിനിടെ 50,209 പോസിറ്റീവ് കേസുകളും 704 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 83,64,086 ആയി. ആകെ മരണം 1,24,315 ആയി. 5,27,962 പേരാണ് കൊവിഡ് ബാധിച്ച്‌ രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 55,331 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 77,11,809 ആയി.

ഇന്നലെ വരെ പ്രതിദിന കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായി കുറവാണ് രേഖപ്പെടുത്തിയിരുന്നത്. സെപ്റ്റംബര്‍ 16 മുതല്‍ 22 വരെ പ്രതിദിന കേസുകള്‍ 90,000ന് മുകളിലായിരുന്നുവെങ്കില്‍ ഒക്ടോബര്‍ 1420 ദിവസങ്ങളില്‍ ഈ സംഖ്യ 60,000 ലേക്ക് താഴ്ന്നു. ഒക്ടോബര്‍ 28നവംബര്‍ 30 ആയതോടെ ഇത് പിന്നെയും 45,000 ലേക്ക് താഴ്ന്നു. എന്നാല്‍ ഇന്ന് ഈ കണക്ക് പിന്നെയും അന്‍പതിനായിരത്തിന് മുകളില്‍ പോയിരിക്കുകയാണ്.

ദേശിയ കണക്കിന് വരുദ്ധമായി ഡല്‍ഹി, കേരള, പശ്ചിമ ബംഗാള്‍, മണഇപ്പൂര്‍ എന്നിവിടങ്ങളില്‍ പ്രതിദിന കണക്ക് കുതിച്ചുയരുന്ന സാഹചര്യമാണ് കാണുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആക്ടീവ് കേസുകളും കുറയുകയാണ്.

prp

Leave a Reply

*