കല്പറ്റ: പട്ടയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങള്‍ കര്‍ഷകര്‍ക്ക് മുറിക്കാനും നീക്കംചെയ്യാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും വനം, റവന്യൂ ഉദ്യോഗസ്ഥര്‍ ഈ കാര്യം മറച്ചുവെച്ച് തടസ്സം നില്ക്കുന്നതായി പരാതി. ഈട്ടി, തേക്ക് തുടങ്ങിയ മരങ്ങള്‍ മുറിക്കാന്‍ റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവിനെതിരായ ഹരജി ൈഹകോടതി തള്ളിയിട്ടും കര്‍ഷകര്‍ക്ക് മുന്നില്‍ അധികൃതര്‍ തടസ്സം സൃഷ്ടിക്കുകയാണ്. റവന്യൂ പട്ടയഭൂമികളില്‍ റിസര്‍വ് ചെയ്ത മരങ്ങള്‍ മുറിക്കാന്‍ വനം, റവന്യൂ വകുപ്പിെന്റ അനുമതി ആവശ്യമില്ല. തേക്ക്, ഈട്ടി, ഇരൂള്‍, തേമ്ബാവ്, കമ്ബകം, ചടച്ചി, ചന്ദനവേമ്ബ്, വെള്ളകില്, എബണി എന്നിവ മുറിക്കാന്‍ വനം വകുപ്പിെന്റയും അനുമതി ആവശ്യമില്ല.
1964ലെ ചട്ടങ്ങള്‍ പ്രകാരം പതിച്ചുനല്‍കിയ ഭൂമിയില്‍ കര്‍ഷകര്‍ വെച്ചുപിടിപ്പിച്ചതും കിളിര്‍ത്തുവന്നതും റിസര്‍വ് ചെയ്തതുമായ ചന്ദനം ഒഴികെ എല്ലാ മരങ്ങളുടെയും അവകാശം കര്‍ഷകര്‍ക്കു മാത്രമാണ്. തടസ്സപ്പെടുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക് ഒക്ടോബര്‍ 24ന് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ വിവിധ വില്ലേജുകളിലായി വിമുക്തഭടന്മാരെ കുടിയിരുത്തിയ ഭൂമിയിലെ (ഡബ്ല്യു.സി.എസ്) വീട്ടിമരങ്ങള്‍ കെ. കരുണാകരന് സര്‍ക്കാറിെന്റ കാലത്ത് സ്വകാര്യ കരാറുകാരന് മുഖേന വനംവകുപ്പ് വെട്ടിക്കൊണ്ടുപോയിരുന്നു. തുച്ഛമായ വിലയാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. ഡബ്ല്യു.സി.എസ് ഭൂമിയില്‍ അവശേഷിക്കുന്ന വീട്ടിയടക്കം മരങ്ങള്‍ സര്‍ക്കാറിെന്റ പുതിയ ഉത്തരവുപ്രകാരം കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാവും. ഡബ്ല്യു.സി.എസ് പ്രകാരം റവന്യൂ വകുപ്പ് നല്കിയ പട്ടയമാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. അതില്‍ റിസര്‍വ് ചെയ്ത മരങ്ങള്‍ കര്‍ഷകര്‍ക്ക് പൂര്‍ണമായും വിട്ടുനല്‍കണമെന്ന ആവശ്യം വര്‍ഷങ്ങള്‍ക്കുമുമ്ബ് ഉയര്‍ന്ന ആവശ്യമാണ്. പുതിയ ഉത്തരവ് ഡബ്ല്യു.സി.എസ് പട്ടയക്കാര്‍ക്കും ബാധകമാവും.

