ത്രിപുരയിലെ സിപിഐഎം നേതാവും എം.എല്‍.എയുമായ മുബാഷര്‍ അലി ഇന്നലെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പിന്നാലെ ബി.ജെ.പി സ്ഥാനാര്‍ഥിയായി മുബാഷര്‍ പത്രിക നല്‍കുകയും ചെയ്തു.
ത്രിപുരയില്‍ സിപിഐഎം നേതാവ് ബി.ജെ.പി സ്ഥാനാര്‍ഥിയായതിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി.(rahul mamkottathil fb post against cpim)
“അവസാനം പോകുന്നവന് ലൈറ്റും ഫാനും ഓഫാക്കണ്ട, ഉള്ളില്‍ ആരുമില്ലെങ്കിലും ആപ്പീസില് വെട്ടവും അനക്കവുമൊക്കെ ഉണ്ടായിക്കോട്ടേന്ന്.”-രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍, അലിയുടെ പത്രിക നടപടിക്രമങ്ങള്‍ പാലിച്ചുള്ളതാണെന്ന് പറഞ്ഞ് റിട്ടേണിങ് ഓഫീസര്‍ പ്രദീപ് സര്‍ക്കാര്‍ പരാതി തള്ളുകയായിരുന്നു.

