‘ശക്തമായിരിക്കൂ’: കോവിഡിന് എതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യവുമായി ബുര്‍ജ് ഖലീഫ

ഇന്ത്യയില്‍ കോവിഡ് മഹാമാരിയുടെ രണ്ടാംഘട്ടം അതിശക്തമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിരവധി വിദേശ രാജ്യങ്ങളാണ് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഓക്സിജ൯, വെന്റിലേറ്ററുകള്‍, മരുന്നുകള്‍ തുടങ്ങി കോവിഡിനെ പ്രതിരോധിക്കാ൯ ആവശ്യമായ നിരവധി വസ്തുക്കള്‍ ഇത്തരം രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുന്നുണ്ട്.

അമേരിക്ക, യു കെ, ജര്‍മനി, സൗദി അറേബ്യ, തുടങ്ങിയ രാജ്യങ്ങള്‍ ഇതുവരെ ഇന്ത്യയെ ഈ മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തില്‍ പൂര്‍ണമായും പിന്തുണക്കും എന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെയാണ് ദുബൈയിലെ, ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം കാണിച്ച്‌ ഇന്ത്യ൯ പതാകയുടെ വര്‍ണ്ണമണിഞ്ഞത്. ഞായറാഴ്ച രാത്രി ബുര്‍ജ് ഖലീഫക്കു കുറുകെ ‘ശക്തമായിരിക്കൂ ഇന്ത്യ” എന്ന സന്ദേശവും തെളിഞ്ഞിരുന്നു. ‘ഇന്ത്യ കോവിഡ് 19ന് എതിരെയുള്ള ശക്തമായ പോരാട്ടം തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സുഹൃത്തായ യു എ ഇ എല്ലാവിധ പിന്തുണയും അറിയിച്ചിരിക്കുകയാണ്. ബുര്‍ജ് ഖലീഫ മൂവര്‍ണമണിഞ്ഞിരിക്കുന്നു,’ – സംഭവത്തിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം യു എ ഇ ഇന്ത്യന്‍ എംബിസി ട്വിറ്ററില്‍ കുറിച്ചു.

യു എ ഇയുടെ ഈ സമീപനത്തെ പുകഴ്ത്തി നിരവധി ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് രംഗത്തെത്തിയത്. ചില രസകരമായ പ്രതികരണങ്ങള്‍ കാണാം:

യു എ ഇ ദുബൈക്കും പുറമെ യു കെ, യു എസ് രാജ്യങ്ങളിലെ ഡിപ്ലോമാറ്റിക് അധികൃതരുമായും ഇന്ത്യ൯ ഉദ്യോഗസ്ഥര്‍ നിരന്തരം ബന്ധപ്പെടുകയും നിരവധി രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് കൂടുതല്‍ വൈദ്യസഹായങ്ങള്‍ അയക്കുകയും ചെയ്യുന്നുണ്ട്. ഓക്സിജ൯ കോണ്‍സെന്‍ട്രേറ്റേസ് അടങ്ങുന്ന ചരക്കുകള്‍ യു എ ഇ ഇന്ത്യയിലേക്ക് അയച്ചു കഴിഞ്ഞു. സൗദി അറേബ്യയും ഇന്ത്യയിലേക്ക് ഓക്സിജ൯ ജെനറേറ്ററുകള്‍ അയച്ചിട്ടുണ്ട്.

ലോകത്തെ പ്രധാനപ്പെട്ട സംവങ്ങളെ രേഖപ്പെടുത്താനും പിന്തുണ നല്‍കാനും ബുര്‍ജ് ഖലീഫ പലപ്പോഴും വര്‍ണ്ണങ്ങള്‍ അണിയാറുണ്ട്.

തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളില്‍ കടന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,52,991 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മരിച്ചവരുടെ എണ്ണം 2,812 ആയി. രാജ്യത്തെ ആശുപത്രികള്‍ കോവിഡ് രോഗികളാല്‍ നിറയുന്ന കാഴ്ചയാണ് കാണുന്നത്.
https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfX0%3D&frame=false&hideCard=false&hideThread=false&id=1386371038313947138&lang=en&origin=https%3A%2F%2Fmalayalam.news18.com%2Fnews%2Fgulf%2Fdubai-burj-khalifa-lights-up-in-solidarity-amid-covid-19-crisis-gh-jj-375791.html&sessionId=26a51c038983ed976b1d27364acf326f32d18e52&siteScreenName=Dailyhuntapp&theme=light&widgetsVersion=ff2e7cf%3A1618526400629&width=550px

ഇതിനകം പല ആശുപത്രികളും ഓക്സിജന്റെ അപര്യാപ്തത മൂലം വീര്‍പ്പു മുട്ടുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച്‌ 2,812 രോഗികള്‍ ഇന്നലെ കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,95,123 ആയി. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.

832 പേരാണ് ഇന്നലെ മഹാരാഷ്ട്രയില്‍ മാത്രം മരിച്ചത്. ഡല്‍ഹിയില്‍ 350 പേരാണ് ഇന്നലെ മരിച്ചത്. രാജ്യത്തെ മൊത്തം പ്രതിദിന കോവിഡ് കേസുകളില്‍ പകുതിയിലധികവും റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയും കേരളവും ഉള്‍പ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ മാത്രം 18.75 ശതമാനമാണ് പുതിയ കോവിഡ് രോഗികള്‍

prp

Leave a Reply

*