തിരുവനന്തപുരത്ത് വാക്‌സിന്‍ കേന്ദ്രത്തില്‍ തിക്കും തിരക്കും; മൂന്ന് പേര്‍ കുഴഞ്ഞുവീണു

തിരുവനന്തപുരം | തിരുവനന്തപുരത്ത് വാക്‌സിനേഷന്‍ കേന്ദ്രത്തിലുണ്ടായ തിക്കിനും തിരക്കിനുമിടയില്‍ മൂന്ന് പേര്‍ കുഴഞ്ഞുവീണു. ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലാണ് സംഭവം. വാക്‌സിനെടുക്കാന്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്നതാണ് കാരണം.

സ്‌റ്റേഡിയത്തില്‍ രാവിലെ മുതല്‍ തന്നെ വാക്‌സിനെടുക്കാന്‍ എത്തിയവരുടെ നീണ്ട നിര ദൃശ്യമായിരുന്നു. കഴിഞ്ഞ ദിവസം വാക്‌സിന്‍ എടുക്കാന്‍ കഴിയാതെ മടങ്ങിയവര്‍ കൂടി ഇന്നെത്തിയതാണ് തിരക്ക് കൂടാന്‍ കാരണമായത്.

സാമൂഹിക അകലം ഉള്‍പ്പെടെ പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് വാക്‌സിനേഷന്‍ നടന്നതെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു.

prp

Leave a Reply

*