കൊവിഡില്‍ രാജ്യത്ത് ആശങ്കയേറുന്നു; 24 മണിക്കൂറിനിടെ അരലക്ഷത്തിലേറെ പേര്‍ക്ക് രോഗം

ന്യൂഡല്‍ഹി | രാജ്യത്ത് ആശങ്ക പരത്തി കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,258 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 11,908,910 ആയി ഉയര്‍ന്നു.

കഴിഞ്ഞ അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇന്നത്തേത്. പുതിയ രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ 5.3 ശതമാനം കൂടുതലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 291 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,61,240 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 1.12 കോടി ആളുകള്‍ രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് രാജ്യത്ത് കൊവിഡ് ബാധ ഏറ്റവും രൂക്ഷമായിരിക്കുന്നത്.

prp

Leave a Reply

*