ചെന്നൈ: കോവിഡില്‍ അമ്മയെ നഷ്ടപ്പെട്ട സീത ദേവി വലിയ പാഠങ്ങളോടെയാണ് ജീവിതം പുനരാരംഭിച്ചത്. അമ്മക്ക് സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കാതിരിക്കാനായി തെന്റ നീല ഓട്ടോറിക്ഷയില്‍ ഓക്സിജന്‍ സിലിണ്ടറൊരുക്കി ബുദ്ധിമുട്ടുന്നവരെ കാത്ത് അവരിരിക്കും. ചെന്നൈ രാജിവ് ഗാന്ധി ആശുപത്രിയില്‍ മുറികിട്ടുന്നതുവരെ തെന്റ ഓട്ടോയില്‍ രോഗികള്‍ക്ക് അഭയകേന്ദ്രമൊരുക്കും. പ്രാഥമിക ചികിത്സക്കാവശ്യമായ മറ്റു സൗകര്യങ്ങളും ഓട്ടോയില്‍ ഒരുക്കിയിട്ടുണ്ട്.
” ഞങ്ങള്‍ മൂന്നൂറോളം രോഗികള്‍ക്ക് ഇതിനകം ഓക്സിജന്‍ നല്കി. വരുന്നവര്‍ക്ക് മുന്നില്‍ ഒരു ഉപാധിയും വെച്ചിട്ടില്ല. ഒരു പണവും സ്വീകരിച്ചില്ല” -സീതാ ദേവി അഭിമാനത്തോടെ പറയുന്നു. ചെന്നൈയിലെ ചുമട്ടുതൊഴിലാളിയുടെ മകളായി തെരുവില്‍ വളര്‍ന്ന സീതദേവി അമ്മയുടെ മരണത്തില്‍ നിന്നും പാഠം ഉള്‍കൊണ്ടാണ് സാമൂഹ്യ പ്രവര്‍ത്തനത്തിന് ഇറങ്ങിയത്.
കഴിഞ്ഞ മെയ് ഒന്നിനാണ് സീതക്ക് അമ്മ വിജയയെ നഷ്ടമായത്. രാത്രി 12 മണിക്കൂറോളം കാത്തുനിന്നതിന് ശേഷമാണ് അവര്‍ക്ക് ആശുപത്രിയിലെത്താന്‍ ആംബുലന്‍സ് ലഭിച്ചത്. ആശുപത്രിയിലെത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു.
”അമ്മ മരിച്ചതിന് ശേഷം മറ്റൊരാളും ഓക്സിജന്‍ ലഭിക്കാതെ മരിക്കരുതെന്ന് ഞാന്‍ തീരുമാനമെടുത്തു. അന്നുമുതല്‍ ഞാനിത് തുടരുകയാണ്” -സീത പറയുന്നു. ആശുപത്രിയില്‍ മരണത്തെ മുഖാമുഖം കണ്ട പലര്‍ക്കും സീത ദേവി ഇപ്പോള്‍ സ്നേഹത്തിെന്റ മാലാഖയാണ്. ദേശീയ വാര്‍ത്ത ചാനലായ എന്‍.ഡി.ടി.വി തങ്ങളുടെ സാമൂഹിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപ സീത ദേവിക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

