‘കോവിഡ്​ എ​െന്‍റ അമ്മയെ കൊണ്ടുപോയി, മറ്റാര്‍ക്കും ഈ ഗതി വരരുത്​’; ‘ഓക്​സിജന്‍ ഓ​ട്ടോ’യുമായി സീത രോഗികളെ കാത്തിരിക്കുന്നു

ചെന്നൈ: കോവിഡില്‍ അമ്മയെ നഷ്​ടപ്പെട്ട ​സീത ദേവി വലിയ പാഠങ്ങളോടെയാണ്​ ജീവിതം പുനരാരംഭിച്ചത്​. അമ്മക്ക്​ സംഭവിച്ചത്​ മറ്റാര്‍ക്കും സംഭവിക്കാതിരിക്കാനായി ത​െന്‍റ നീല ഓ​ട്ടോറിക്ഷയില്‍ ഓക്​സിജന്‍ സിലിണ്ടറൊരുക്കി ബുദ്ധിമുട്ടുന്നവരെ കാത്ത്​ അവരിരിക്കും. ​ചെന്നൈ രാജിവ്​ ഗാന്ധി ​ആശുപത്രിയില്‍ മുറികിട്ടുന്നതുവരെ ത​െന്‍റ ഓ​ട്ടോയില്‍ രോഗികള്‍ക്ക്​​ അഭയകേന്ദ്രമൊരുക്കും. പ്രാഥമിക ചികിത്സക്കാവശ്യമായ മറ്റു സൗകര്യങ്ങളും ഓ​ട്ടോയില്‍ ഒരുക്കിയിട്ടുണ്ട്​​.

” ഞങ്ങള്‍ മൂന്നൂറോളം രോഗികള്‍ക്ക്​ ഇതിനകം ഓക്​സിജന്‍ നല്‍കി. വരുന്ന​വര്‍ക്ക്​ മുന്നില്‍ ഒരു ഉപാധിയും വെച്ചിട്ടില്ല. ഒരു പണവും സ്വീകരിച്ചില്ല” -സീതാ ദേവി അഭിമാനത്തോടെ പറയുന്നു. ചെന്നൈയിലെ ചുമട്ടുതൊഴിലാളിയുടെ മകളായി തെരുവില്‍ വളര്‍ന്ന സീതദേവി അമ്മയുടെ മരണത്തില്‍ നിന്നും പാഠം ഉള്‍കൊണ്ടാണ്​ സാമൂഹ്യ പ്രവര്‍ത്തനത്തിന്​ ഇറങ്ങിയത്​.

കഴിഞ്ഞ മെയ്​ ഒന്നിനാണ്​ സീതക്ക്​ അമ്മ വിജയയെ നഷ്​ടമായത്​. രാത്രി 12 മണിക്കൂറോളം കാത്തുനിന്നതിന്​ ശേഷമാണ്​ അവര്‍ക്ക്​ ആശുപത്രിയിലെത്താന്‍ ആംബുലന്‍സ്​ ലഭിച്ചത്​. ആശുപത്രിയിലെത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു.

”അമ്മ മരിച്ചതിന്​ ശേഷം മറ്റൊരാളും ഓക്​സിജന്‍ ലഭിക്കാതെ മരിക്കരുതെന്ന്​ ഞാന്‍ തീരുമാനമെടുത്തു. അന്നുമുതല്‍ ഞാനിത്​ തുടരുകയാണ്​” -സീത ​പറയുന്നു. ആശുപത്രിയില്‍ മരണത്തെ മുഖാമുഖം കണ്ട പലര്‍ക്കും സീത ദേവി ഇപ്പോള്‍ സ്​നേഹത്തി​െന്‍റ മാലാഖയാണ്​. ദേശീയ വാര്‍ത്ത ചാനലായ എന്‍.ഡി.ടി.വി തങ്ങളുടെ സാമൂഹിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപ സീത ദേവിക്ക്​ സംഭാവന നല്‍കിയിട്ടുണ്ട്​.

prp

Leave a Reply

*