കേന്ദ്രമന്ത്രിസഭാ പുനസംഘടന : പ്രധാനമന്ത്രി മന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിസഭാ പുനസംഘടന അഭ്യൂഹം ശക്തമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. എല്ലാ മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ രണ്ടാം മോദി സ‌ര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനസംഘടനയായിരിക്കും ഇത്. 2019 മേയ് 30ന് അധികാരമേ‌റ്റ മോദി സ‌ര്‍ക്കാരിന് ഇതുവരെ മന്ത്രിസഭാ വികസനം നടത്താന്‍ സാധിച്ചില്ല. ഇതിനിടെ കേന്ദ്രമന്ത്രിയും ജനശക്തി പാര്‍ട്ടി നേതാവുമായ രാം വിലാസ് പാസ്വാനും,സഹമന്ത്രിയായിരുന്ന സുരേഷ് അംഗഡിയും അന്തരിച്ചു. കൂടാതെ ശിരോമണി അകാലി ദളും,ശിവസേനയും എന്‍.ഡി.എ വിട്ടതോടെ രണ്ട് മന്ത്രിമാരുടെ കൂടി ഒഴിവുണ്ടായി.

നിലവില്‍ പല മുതിര്‍ന്ന മന്ത്രിമാരും ഒന്നിലേറെ പ്രധാന വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. റെയില്‍ വേ മന്ത്രി പിയൂഷ് ഗോയലിന് വാണിജ്യവും വ്യവസായവും ഭക്ഷ്യ ഉപഭോക്തൃ കാര്യങ്ങളും ഉണ്ട്, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും ഗ്രാമ വികസനം കൈകാര്യം ചെയ്യുന്നു. വരുണ്‍ ഗാന്ധിക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കേന്ദ്ര മന്ത്രിസഭയില്‍ പ്രധാന സ്ഥാനങ്ങള്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

prp

Leave a Reply

*