കുക്കറി ഷോയില്‍ മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം; രഹന ഫാത്വി മയ്ക്ക് ഇനി ‘ഒരു അവസരം മാത്രം’; മുന്നറിയിപ്പുമായി കോടതി

കൊച്ചി: ( 24.11.2020) കുക്കറി ഷോയില്‍ മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ രഹന ഫാത്വിമയ്ക്ക് മുന്നറിയിപ്പുമായി കോടതി. സമൂഹമാധ്യമത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റിട്ടതിനു പത്തനംതിട്ട പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ കഴിയും വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്‌ട്രോണിക്, സമൂഹ മാധ്യമങ്ങളിലൂടെയോ രഹന ഫാത്വിമ അഭിപ്രായ പ്രകടനം നടത്തുന്നതിനെ ഹൈക്കോടതി വിലക്കി.

കുക്കറി ഷോയില്‍ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയതു ജാമ്യവ്യവസ്ഥയുടെ ലംഘനമായതിനാല്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കിയാണു ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്. ജാമ്യം റദ്ദാക്കാനുള്ള ഘടകങ്ങളുണ്ടെങ്കിലും ഒരവസരം കൂടി നല്‍കുകയാണെന്നു പറഞ്ഞാണ് മാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനം വിലക്കിയത്.രണ്ടു കേസില്‍ അറസ്റ്റിലായതും ജോലി നഷ്ടപ്പെട്ടതും അവരുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടാക്കിയിട്ടില്ല. ഇനിയെങ്കിലും മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കുമെന്നു കരുതുന്നു. അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടാകരുതെന്നു തിരിച്ചറിയുമെന്നാണു പ്രതീക്ഷയെന്നും കോടതി വിലയിരുത്തി.

നിശ്ചിത ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പില്‍ ഹാജരാകണമെന്നത് ഉള്‍പ്പെടെ കര്‍ശന വ്യവസ്ഥകളും ഏര്‍പ്പെടുത്തി. വ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാകും

prp

Leave a Reply

*