ബാഹുബലിക്ക് ശേഷം കേട്ടത് മുഴുവനും സത്യമാണ്; ശരീരം ശോഷിച്ചു, എന്റെ വൃക്കകള്‍ തകരാറിലായി, ഹൃദയത്തിനും പ്രശ്‌നങ്ങള്‍, മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍

ബ്രഹ്മാണ്ഡ വിജയംനേടിയ ബാഹുബലിയിലെ ബല്ലാല്‍ ദേവ എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് റാണ ദഗുബതി തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയത്.

എന്നാല്‍ അതിന് ശേഷം മെലിഞ്ഞ് ശോഷിച്ച രൂപത്തിലുള്ള റാണയുടെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ഈ മാറ്റം കണ്ട് അന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ചോദ്യങ്ങളുമായി എത്തിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച്‌ മറുപടിയൊന്നും റാണ നല്‍കിയിരുന്നില്ല.

പക്ഷെ, കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയില്‍ ഇക്കാര്യത്തെ കുറിച്ച്‌ നടന്‍ മനസ്സ് തുറന്നു. നടി സാമന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച്‌ ആദ്യമായി തുറന്ന് പറഞ്ഞത്.

ബാഹുബലിക്ക് ശേഷം ജീവിതം പെട്ടെന്ന് മാറി എന്ന് റാണ പറയുന്നു. കിഡ്‌നികള്‍ തകരാറിലാവുകയും ഹൃദയത്തിനും പ്രശ്‌നങ്ങള്‍, ബിപി സ്‌ട്രോക്ക് വരാന്‍ 70 ശതമാനം സാദ്ധ്യത, 30ശതമാനം വരെ മരണ സാദ്ധ്യതയുണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി നടന്‍ വെളിപ്പെടുത്തുമ്ബോള്‍ ഞെട്ടുന്നത് ലോകമെങ്ങുമുള്ള താരത്തിന്റെ ആരാധകരാണ്.

prp

Leave a Reply

*