ആര്യയുടെ റിയാലിറ്റി ഷോ അതിരുവിടുന്നു; വെറും കോപ്രായമെന്ന് ആരോപണം

വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് ആര്യയുടെ റിയാലിറ്റി ഷോ. ഷോ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഷോയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചിരിക്കുന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ആര്യയ്ക്ക് പുറമോ ഷോയുടെ അവതാരിക സംഗീതയ്ക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.

റിയാലിറ്റി ഷോ ആരംഭിച്ചതു മുതല്‍ നിരവധി വിവാദങ്ങള്‍ ഇതിനെ പിന്തുണടരുന്നുണ്ടായിരുന്നു.വിവാഹം കഴിക്കാനായി വധുവിനെ കണ്ടെത്തുന്നത് റിയാലിറ്റി ഷോയിലൂടെ അല്ലെന്നായിരുന്നു വിമര്‍ശകരുടെ അഭിപ്രായം. കൂടാതെ ആര്യയുടെ റിയാലിറ്റി ഷോ ലവ് ജിഹാദാണെന്നും ഒരു കൂട്ടര്‍ പറഞ്ഞിരുന്നു.

ദിനംപ്രതി ഷോയെ കുറിച്ചുള്ള വിവാദങ്ങള്‍ കനക്കുകയാണ്. ഇതൊരു തട്ടിപ്പു പരിപാടിയാണെന്നും ഇവരില്‍ നിന്ന് ആരേയും ആര്യ വിവാഹം കഴിക്കാന്‍ പോകുന്നില്ലെന്നും ആഭിപ്രായങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഷോയുടെ ഭാഗമായി മത്സരാഥിയുടെ വീട്ടില്‍ പോയ ആര്യയേയും സംഘത്തേയും സ്ത്രീ പ്രവര്‍ത്തകര്‍ വിരട്ടിയോഗിച്ചിരുന്നു. കുഭകോടത്തുള്ള മത്സരാര്‍ത്ഥിയെ കാണാനെത്തിയ താരത്തിനും സംഘത്തിനുമായണ് അപ്രതീക്ഷിതമായ ദുരനുഭവം ഉണ്ടായത്.

പലരും പലവഴിയിലൂടെയാണ് ഭാവി വധുവിനെ കണ്ടെത്തുന്നത്. ചിലര്‍ വിവാഹാലോചന സൈറ്റിലൂടെ , മറ്റുചിലര്‍ വര്‍ക്ക് ചെയ്യുന്ന സ്ഥാപനങ്ങളില്‍ വെച്ച്‌, ചില സുഹൃത്തുക്കളുടെ ഇടയില്‍. എന്നാല്‍ എനിയ്ക്ക് തോന്നിയിട്ടുണ്ടുള്ള ജീവിതത്തില്‍ പല മേഖലയിലുള്ളവര്‍ തമ്മില്‍ കാണാനും പരിചയപ്പെടാന്‍ സോഷ്യല്‍ മീഡിയ സഹായിക്കാറുണ്ട്.

ഒരാളെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയെക്കാലും മികച്ചൊരു മാധ്യമമില്ല. ദിനംപ്രതി നമ്മള്‍ പലപല ആളുകളെ കാണുന്നുണ്ട്. അങ്ങനെയാണ് താന്‍ വധുവിനെ തേടുന്നു എന്നുള്ള കാര്യം സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളെ അറിയിച്ചതും ഇത്തരത്തിലുള്ള ഒരു ഷോയുടെ ഭാഗമാകുന്നതെന്നും ആര്യ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ റിയാലിറ്റി ഷോയില്‍ നിന്ന് വധുവിനെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ഇവരെല്ലാവരും തന്നെ സ്നേഹിക്കുന്നുണ്ട്.പറ്റാനുളള ശ്രമത്തിലുമാണ്. ഒരു പാടു വിഷമം ഉണ്ട്. ഇതൊരു റിയാലിറ്റി ഷോയാണ്. അതിനാല്‍ തന്നെ ഒരു പാടുകാര്യങ്ങള്‍ എനിയ്ക്ക് ചിന്തിക്കേണ്ടതുണ്ട്.

കൂടാതെ പെണ്‍കുട്ടികളുടെ വികാരത്തെ കൂടി മാനിക്കേണ്ടതുണ്ടെന്നും ആര്യ പറഞ്ഞു. അതേ സമയം ഇപ്പോള്‍ ഇതിനെ കുറിച്ചു ഒരു ഉറപ്പു പറയാനാകില്ലെന്നു ആര്യ കൂട്ടിച്ചേര്‍ത്തു. ജീവിതത്തിന് ഒരു ഗ്യാരണ്ടിയുമില്ലല്ലോ. ഇതു അതുപോലെ തന്നെയാണെന്നു ആര്യ പറഞ്ഞിരുന്നു.

ഒരു ലക്ഷത്താളം ഫോണ്‍ കോളുകളും ഏഴായിരത്തോളും വിവാഹ അപേക്ഷകളുമാണ് താരത്തെ തേടി എത്തിയത്. അതില്‍ നിന്നാണ് 16 പെണ്‍കുട്ടികളെ ഷോയിലേയ്ക്ക് തിര‍ഞ്ഞെടുത്തത്. ഇതില്‍ നിന്നും 6 പേര്‍ എലിമിനേറ്റഡ് ആയി. ഇപ്പോഴും ഷോ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

prp

Related posts

Leave a Reply

*