സഹകരണ ബാങ്കുകളുടെ ഹര്‍ജി: ഇന്ന് ഹൈക്കോടതി പരിഗണിക്കും

kerala-high-court_13

കൊച്ചി: സഹകരണ ബാങ്കുകളുടെ ഹര്‍ജി ഇന്ന്
ഹൈക്കോടതി പരിഗണിക്കും. അസാധു നോട്ടുകള്‍ മാറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്‌. ആര്‍ ബി ഐ ചട്ടങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതിനാല്‍ പൊതുമേഖലാ ബാങ്കുകളുടെ അതേ അവകാശങ്ങള്‍ തങ്ങള്‍ക്കുമുണ്ടെന്നാണ് സഹകരണ ബാങ്കുകളുടെ ഹര്‍ജിയിലുള്ളത്. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഈ ഹര്‍ജി മാറ്റി വയ്ക്കണമെന്ന്  ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നോട്ടുമാറ്റവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്നതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റം ആവശ്യപ്പെട്ടത്.

prp

Related posts

Leave a Reply

*