വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 246 റൺസിന്റെ ഉഗ്രന്‍ ജയം. ടോസ് നഷ്ടമായപ്പോൾത്തന്നെ ഇംഗ്ലണ്ട് പാതി തോറ്റിരുന്നു. രവിചന്ദ്ര അശ്വിനും ജയന്ത് യാദവും മൂന്നു വിക്കറ്റു വീതം സ്വന്തമാക്കിയപ്പോൾ ഇംഗ്ലണ്ട് വെറും 158 റൺസിന് പുറത്ത്. 405 റൺസെടുത്തു ജയിക്കാനിറങ്ങിയ ഇംഗ്ലണ്ടിന് 246 റൺസിന്റെ തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിൽ. വിരാട് കോഹ്ലിയാണ് മാന്‍ ഓഫ് ദി മാച്ച്. ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു.


