ആശങ്കകള്‍ക്ക് വിരാമം; ആ ഭീമന്‍ പന്തിന് പിന്നിലെ രഹസ്യം ചുരുളഴിഞ്ഞു

കഴിഞ്ഞ ദിവസം ജപ്പാന്‍ തീരത്ത് അടിഞ്ഞ ഭീമന്‍ പന്ത് ചില്ല ആശങ്കകളൊന്നുമല്ല പരത്തിയത്. തുരുമ്ബെടുത്ത മഞ്ഞ പന്തിനെ കുറിച്ച്‌ നിരവധി കഥകളായിരുന്നു പരന്നത്.

ചിലര്‍ ഇത് ഗോഡ്‌സില്ലയുടെ മുട്ടയാണെന്നും, മറ്റ് ചിലര്‍ ഇത് ചാര ബലൂണാണെന്നും അവകാശപ്പെട്ടു. എന്നാല്‍ ആശങ്കകള്‍ക്ക് വിരാമിട്ടുകൊണ്ട് പന്തിന് പിന്നിലെ രഹസ്യം ചുരുളഴിയുകയാണ്. ( secret behind mystery orb on japan beach )

ജപ്പാനിലെ ഹമാമത്സുവിലെ എന്‍ഷു ബീച്ചിലാണ് ഈ ഭീമന്‍ പന്ത് വന്നടിഞ്ഞത്. 1.5 മീറ്ററായിരുന്നു പന്തിന്റെ വ്യാസം. ഇത് കണ്ട് ഭയന്ന പ്രദേശ വാസികള്‍ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കുകയും ഹെല്‍മെറ്റ് ധാരികളായ ഒരു സംഘം വിദഗ്ധരെത്തി പന്ത് പരിശോധിക്കുകയും ചെയ്തു. ബോംബ് വിദഗ്ധര്‍ വരെയെത്തി സ്‌ഫോടന സാധ്യത തള്ളിക്കളഞ്ഞു. തുടര്‍ന്ന് തീരപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. പന്തിന്റെ എക്‌സ് റേ എടുത്ത ശേഷമാണ് സ്‌ഫോടന സാധ്യത പൊലീസ് തള്ളിക്കളഞ്ഞത്.

ഒടുവില്‍ പന്തിനെ കുറിച്ചൊരു രൂപം ലഭിച്ചിരിക്കുകയാണ് അധികൃതര്‍ക്ക്. ഒരു മറൈന്‍ എക്വിപ്‌മെന്റാണ് ഇതെന്നും മറ്റ് ആശങ്കകള്‍ക്കൊന്നും സ്ഥാനമില്ലെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഭീമന്‍ പന്ത് ഉടന്‍ തന്നെ നശിപ്പിക്കുമെന്ന് ഷിസ്വോക പ്രിഫക്ചര്‍ റിവര്‍ ആന്റ് കോസ്റ്റല്‍ മാനേജ്‌മെന്റ് ബ്യൂറോ പ്രതിനിധി ഹിരോയുകി യാഗി പറഞ്ഞു. സമുദ്രത്തില്‍ ചില പ്രദേശങ്ങള്‍ അടയാളപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്ന സ്റ്റീല്‍ ബോയ്ക്ക് സമാനമാണ് ഈ ഭീമന്‍ പന്തെന്നും ചില വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

prp

Leave a Reply

*