വടക്കഞ്ചേരി: ബന്ധുവീട്ടില്‍ വിരുന്നെത്തിയ ഒന്നരവയസ്സുകാരന് ടെലിവിഷന്‍ ദേഹത്തുവീണ് മരിച്ചു. കിഴക്കഞ്ചേരി ഒറവത്തൂര്‍ സ്വദേശി സൈലേഷിന്റെയും അഖിലയുടെയും ഏകമകന് അഭിഷേകാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ പത്തരയോടെയാണ് അപകടം സംഭവിച്ചത്. കോയമ്പത്തൂര്‍ കരൂരില്‍ താമസിക്കുന്ന സൈലേഷും കുടുംബവും ഒറവത്തൂരിലുള്ള ബന്ധുവീട്ടില്‍ പോയതായിരുന്നു. മുറിക്കുള്ളില്‍ കളിക്കുന്നതിനിടെ അഭിഷേക് ടെലിവിഷന്‍ സ്റ്റാന്‍ഡില്‍ പിടിച്ചപ്പോള്‍ ടിവി ദേഹത്തേക്ക് വീഴുകയായിരുന്നു.
തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു നടത്തും.

